വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കണമെന്ന് മോദിയോട് കേന്ദ്ര വിവരാവകാശ കമ്മിഷന്‍; പ്രധാനമന്ത്രിയാക്കിയ ജനങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്ന് കെജ്‌രിവാള്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിര്‍ദേശം. ദില്ലി, ഗുജറാത്ത് സര്‍വകലാശാലകളും പ്രധാനമന്ത്രിയുടെ ഓഫീസും വിവരങ്ങള്‍ പുറത്തുവിടണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ എം ശ്രീധര്‍ ആചാര്യലുവിന്റെ നടപടി.

മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് വിവരങ്ങള്‍ പുറത്തു വിടാന്‍ ധൈര്യം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ കത്തയച്ചത്. മോദിയെ പ്രധാനമന്ത്രിയാക്കിയ ജനങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്ന് കെജ്‌രിവാള്‍ പറഞ്ഞു. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താന്‍ എന്തിനാണ് ഭയമെന്നാണ് കെജറിവാള്‍ കത്തില്‍ ചോദിച്ചത്. പ്രധാനമന്ത്രിയുടെ യോഗ്യത സംബന്ധിച്ച് ജനങ്ങള്‍ക്ക് സംശയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മോദിയുടെ വിദ്യാഭ്യസ യോഗ്യത സംബന്ധിച്ച് നിരവധി വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് കെജ്‌രിവാള്‍ മുഖ്യ വിവരാവകാശ കമ്മീഷര്‍ക്ക് കത്തയച്ചത്.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ദില്ലി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഉണ്ടെന്നാണ് മോദി വ്യക്തമാക്കിയത്. എന്നാല്‍ ഇതില്‍ സംശയം പ്രകടിപ്പിച്ച് ലഭിച്ച നിരവധി വിവരാവകാശ അപേക്ഷകര്‍ക്ക് വിവരാവകാശ കമ്മീഷനോ ദില്ലി സര്‍വ്വകലാശാലയാ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here