തിരുവനന്തപുരം: തലസ്ഥാനത്തിന്റെ ഐടി നഗരത്തിലെ ബസ് വെയ്റ്റിംഗ് ഷെഡും ഹൈടെക് ആകുന്നു. നിര്‍ദ്ദിഷ്ട ബസ് ഷെല്‍ട്ടറിന്റെ മാതൃകയില്‍ തിരുവനന്തപുരം മേയര്‍ അഡ്വ. വികെ പ്രശാന്ത് പൊതുജനാഭിപ്രായം തേടി. സ്വന്തം ഫേസ്ബുക് പ്രൊഫൈലിലൂടെയാണ് മേയര്‍ ബസ് ഷെല്‍ട്ടറിന്റെ മാതൃകാ ചിത്രം പോസ്റ്റ് ചെയ്തത്. മാതൃകയെ അനുകൂലിച്ച് നിരവധി പേര്‍ അഭിപ്രായം പോസ്റ്റ് ചെയ്തുകഴിഞ്ഞു.
സിസിടിവി, വൈഫൈ, അറ്റാച്ച്ഡ് ടോയ്‌ലറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് കൂടിയതാണ് നിര്‍ദ്ദിഷ്ട ബസ് ഷെല്‍ട്ടര്‍. ഐടി നഗരമായ കഴക്കൂട്ടത്തെ നിലവിലെ ബസ് ഷെല്‍ട്ടറിന് പകരമാണ് പുതിയത് സ്ഥാപിക്കുന്നത്. കംഫര്‍ട്ട് സ്റ്റേഷന്‍ ഇല്ല എന്ന പരാതിക്കും പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തോടെ പരിഹാരമാകും. ഐടി നഗരമെന്ന കഴക്കൂട്ടത്തിന്റെ പേരിന് ചേരുന്ന രീതിയിലാകും ബസ് ഷെല്‍ട്ടറിന്റെ നിര്‍മ്മാണം.
ഓപ്പണ്‍ സംവിധാനത്തിലാണ് നിലവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പുതിയ മാതൃക അനുസരിച്ച് അടച്ചുറപ്പുള്ളതാകും കേന്ദ്രം. മുന്‍വശത്തും സൈഡിലും വാതിലുകളും ഉണ്ടാകും. ഇതിന് അനുബന്ധമായി ആകും അറ്റാച്ച്ഡ് ടോയ്‌ലറ്റ് നിര്‍മ്മിക്കുക. സ്ത്രീസൗഹൃദ ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ കൂടിയാകും ഇത്.
മേയര്‍ വികെ പ്രശാന്ത് പ്രതിനിധീകരിക്കുന്ന ഡിവിഷന്‍ കൂടിയാണ് കഴക്കൂട്ടം. കഴക്കൂട്ടത്തിന് പിന്നാലെ കോര്‍പ്പറേഷന്റെ സോണല്‍ കേന്ദ്രങ്ങള്‍ ഉള്ള സ്ഥലങ്ങളിലും സമാന മാതൃകയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങും. അഭിപ്രായം സ്വരൂപിക്കാനുള്ള അതിവേഗമാര്‍ഗ്ഗം എന്ന നിലയിലാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് എന്ന് മേയര്‍ അഡ്വ. വികെ പ്രശാന്ത് കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here