മലപ്പുറം കോട്ടക്കലിൽ വാഹനാപകടത്തിൽ നാലു മരണം; 3 പേർക്ക് പരുക്ക്; മരിച്ചത് ചൊക്ലി സ്വദേശികൾ

മലപ്പുറം: കോട്ടക്കലിൽ വാഹനാപകടത്തിൽ നാലു പേർ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. കണ്ണൂർ ചൊക്ലി സ്വദേശികളാണ് മരിച്ചത്. കോട്ടക്കൽ പാലച്ചിറമാട് ക്ലാരി ക്യാമ്പിനു സമീപമാണ് അപകടം ഉണ്ടായത്. ഇന്നോവ കാറിനു മുകളിലേക്ക് കണ്ടെയ്‌നർ ലോറി മറിഞ്ഞായിരുന്നു അപകടം. ചൊക്ലി സ്വദേശികളായ നൗഫൽ, ഷംസീർ എന്നു പേരുള്ള രണ്ടുപേർ, പർവേസ് എന്നിവരാണ് മരിച്ചത്.

ദേശീയപാതയിൽ പുലർച്ചെ 2.30നായിരുന്നു സംഭവം. നാലുപേരും സംഭവസ്ഥലത്തു തന്നെ മരണമടഞ്ഞു. പരുക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു വാഹനങ്ങളും ഒരേ ദിശയിലേക്ക് പോകുകയായിരുന്നു രണ്ടു വാഹനങ്ങളും. കണ്ണൂരിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രക്കാരായിരുന്നു കാറിലുണ്ടായിരുന്നത്. ക്ലാരിക്യാമ്പിൽ വച്ച് ചെങ്കുത്തായ വളവ് തിരിക്കുന്നതിനിടെ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

ലോറിയിൽ അമിത ഭാരം കയറ്റിയതും കാർ യാത്രക്കാരുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഏറെനേരത്തെ പരിശ്രമത്തിനു ശേഷമാണ് അപകടത്തിൽ പരുക്കേറ്റവരെ പുറത്തെടുക്കാനായത്.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും രക്ഷാപ്രവർത്തനം നടത്താനും ലോറി ഡ്രൈവറും ഉണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ വച്ച് ഇയാളെ കാണാതായി. ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടം നടന്ന സ്ഥലം സ്ഥിരം അപകടമേഖലയാണെന്നാണ് പൊലീസ് പറയുന്നത്. മുമ്പും ഇവിടെ വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News