കലാലയ ഓർമകൾ പങ്കുവച്ച് എസ്എഫ്‌ഐയുടെ കോഫി ടോക്കിൽ മുകേഷ്; കലാകാരൻമാർ അഴിമതി കാട്ടില്ലെന്ന് മുകേഷ്; മുകേഷിനൊപ്പം ഇരവിപുരത്തെ സ്ഥാനാർത്ഥി നൗഷാദും

കൊല്ലം: കലാലയ പഠനകാലത്തെ അനുഭവങ്ങൾ പങ്കുവച്ച് കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലെ ഇടതു സ്ഥാനാർത്ഥികളായ മുകേഷും നൗഷാദും. എസ്എഫ്‌ഐ സംഘടിപ്പിച്ച കോഫിടോക്ക് എന്ന സംഭാഷണ പരിപാടിയിലാണ് ഇരുവരും വാചാലരായത്. കലാകാരൻമാർ അഴിമതി കാട്ടില്ലെന്ന് മുകേഷും തന്നോടു കോളജിൽ കയറരുതെന്നു പറഞ്ഞ പ്രിൻസിപ്പാൾ ഇന്ന് ജയിച്ചു വരാൻ ആശംസിച്ചുവെന്ന് നൗഷാദും പറഞ്ഞു.

കൊല്ലം അത്‌ലറ്റിക് ക്ലബിനു സമീപത്തെ മഴമരത്തണലിലാണ് കോഫി ടോക്ക് സംഘടിപ്പിച്ചത്. എസ്എൻ കോളജിന്റെ അംബാസിഡറായി സുഹൃത്തുക്കൾ തെരഞ്ഞെടുത്തതു മുതൽ കലാകാരൻമാർ ഒരിക്കലും അഴിമതി നടത്തില്ലെന്നു വരെ വിദ്യാർത്ഥികൾക്ക് ഉറപ്പു നൽകി മുകേഷ് വാചാലനായി. ഫാത്തിമ മാതാ നാഷണൽ കോളജിലായിരുന്നു നൗഷാദിന്റെ വിദ്യാഭ്യാസം. തുടക്കത്തിൽ തനിക്ക് പ്രവേശനം നിഷേധിച്ചിരുന്നെന്ന് നൗഷാദ് ഓർത്തെടുത്തു. അതേ പ്രിൻസിപ്പാൾ തന്നെ ഇന്ന് ജയിച്ചുവരാൻ അനുഗ്രഹിച്ച സംഭവവും നൗഷാദ് പങ്കുവച്ചു. രണ്ടു മണിക്കൂർ നീണ്ട കോഫീടാക്കിൽ എസ്എഫ്‌ഐ നേതാക്കളായ ഹരികൃഷ്ണൻ, അരവിന്ദൻ, ചിന്താ ജെറോം തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News