ജോസ് തെറ്റയിലിനെതിരെ ആരോപണം ഉന്നയിച്ച നോബി പട്ടാമ്പിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി; മത്സരിക്കാനുള്ള കാരണം പിന്നീട് വ്യക്തമാക്കാമെന്ന് നോബി

പട്ടാമ്പി: ജോസ് തെറ്റയിലിനെതിരെ അപകീർത്തി കേസുമായി രംഗത്തു വന്ന അങ്കമാലി സ്വദേശിനി നോബി അഗസ്റ്റിൻ പട്ടാമ്പിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപിച്ചു. പട്ടാമ്പി ബിഡിഒ, പി ശശീന്ദ്രൻ മുമ്പാകെയാണ് നോബി അഗസ്റ്റിൻ പത്രിക നൽകിയത്. പട്ടാമ്പിയുമായി തനിക്ക് മൂന്ന് വർഷമായി ബന്ധമുണ്ടെന്നും മത്സരിക്കുന്നതിന്റെ കാരണം പിന്നീട് വെളിപ്പെടുത്തുമെന്നും നോബി പറഞ്ഞു.

നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് അങ്കമാലി സ്വദേശിനി നോബി അഗസ്റ്റിൻ അപ്രതീക്ഷിതമായി പട്ടാമ്പിയിലെത്തി പത്രിക നൽകിയത്. മൂന്ന് വർഷമായി പട്ടാമ്പിയുമായി നിരന്തരം ബന്ധപ്പെടുന്ന താൻ, മത്സരിക്കുന്നതിന്റെ കാരണം പിന്നീട് വ്യക്തമാക്കുമെന്ന് നോബി പറഞ്ഞു.

ജോസ് തെറ്റയിലിനെതിരായ ആരോപണം വന്നതോടെയാണ് ഇവർ വാർത്തകളിൽ ഇടം പിടിച്ചത്. ആരോപണം മുഖ്യമന്ത്രിക്കു വേണ്ടിയാണെന്നും പട്ടാമ്പി എംഎൽഎ, സി.പി മുഹമ്മദും ബെന്നി ബെഹനാനുമാണ് ഇടനിലക്കാരായി പ്രവർത്തിച്ചതെന്നും ഇവർ പിന്നീട് വ്യക്തമാക്കിയിരുന്നു. ബൈറ്റ്
ജോസ് തെറ്റയിൽ വിഷയം സജീവ ചർച്ചയായ ഘട്ടത്തിൽ നോബി അഗസ്റ്റിൻ പട്ടാമ്പിയിലെ സി.പി മുഹമ്മദിന്റെ വീട്ടിൽ എത്തിയിരുന്നു. വാഗ്ദാനം ചെയ്ത പണം ലഭിക്കാതായതിനെ തുടർന്നാണ് ഇവർ എത്തിയതെന്ന് വാർത്തകളും വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here