നികുതി കണക്കു പറഞ്ഞു വാങ്ങുന്ന സർക്കാരിനെ കൊണ്ട് സേവനത്തിന്റെ കാര്യത്തിൽ ഒരു ഗുണവുമില്ലെന്ന് ജയസൂര്യ; കുടിവെള്ള പ്രശ്‌നം മാത്രം ആരും ചർച്ച ചെയ്യുന്നില്ല

കൊച്ചി: സർക്കാരിനെ വിമർശിച്ച് നടൻ ജയസൂര്യ. നികുതി വാങ്ങിക്കാൻ കാട്ടുന്ന ആവേശം സേവനങ്ങൾ നൽകാൻ സർക്കാർ കാണിക്കുന്നില്ലെന്ന് ജയസൂര്യ പറഞ്ഞു. ജനങ്ങളിൽ നിന്ന് കണക്കു പറഞ്ഞ് നികുതി വാങ്ങാൻ സർക്കാരിന് മിടുക്കാണ്. എന്നാൽ, അതിനനുസരിച്ച് സേവനങ്ങൾ കിട്ടുന്നതു കുറവാണ്. വലിയ പ്രശ്‌നങ്ങളാണ് എല്ലാവരും ചർച്ച ചെയ്യുന്നതെന്നും, എന്നാൽ നാട്ടിലെങ്ങും കുടിവെള്ളമില്ലെന്ന കാര്യം ചർച്ചയിൽ വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ജയസൂര്യയുടെ അഭിപ്രായ പ്രകടനം.

സാമൂഹിക വിഷയങ്ങളിലെ ഇടപെടലിനെ കുറിച്ച് സൂചിപ്പിച്ചപ്പോഴാണ് ജയസൂര്യ ഇങ്ങനെ പ്രതികരിച്ചത്. റോഡിലെ ഗട്ടറുകളിൽ വീണ് കാലൊടിഞ്ഞവരെ കാണാൻ പോകുന്നതിലോ, അവർക്ക് ധനസഹായം കൊടുക്കുന്നതിനേക്കാളും എത്രയോ നല്ലതാണ് കൂട്ടുകാർക്കൊപ്പം ചെന്ന് നടുറോഡിലെ ആ കുഴികൾ അടക്കുന്നതെന്ന് ജയസൂര്യ പറയുന്നു. ടോൾ ബൂത്തിൽ പണത്തിനു പകരം മിഠായി കൊടുത്തതും, റോഡിലെ ഗട്ടർ അടക്കുന്നതുമൊക്കെ വാർത്തയാകുന്നത് താൻ നടനായതുകൊണ്ടാണെന്നും എന്നാൽ താനത് ചെയ്യുന്നത് നടനായത് കൊണ്ടല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News