പൂനം ബജ്‌വയ്ക്ക് രഹസ്യവിവാഹം; രജിസ്റ്റര്‍ ഓഫീസില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തത് അടുത്ത സുഹൃത്തുക്കള്‍ മാത്രം

ചൈന ടൗണ്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ പൂനം ബജ്‌വ വിവാഹിതയായി. തെലുങ്കിലെ യുവസംവിധായകന്‍ സുനില്‍ റെഡ്ഢിയുമായുള്ള വിവാഹം രജിസ്റ്റര്‍ ഓഫീസില്‍ വച്ചാണ് നടന്നത്. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങുകള്‍ക്ക് സാക്ഷിയായതെന്നാണ് ടോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, താരങ്ങള്‍ വിവാഹ വാര്‍ത്തകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പൂനം ബജ്‌വയുടെ ആദ്യ മലയാള ചിത്രമാണ് ചൈനാ ടൗണ്‍. പിന്നീട് വെനീസിലെ വ്യാപാരി, പെരുച്ചാഴി, മാന്ത്രികന്‍, സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്, തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ എതിരി എണ്‍3, റോമിയോ ജൂലിയറ്റ്, അരമനൈ ബോഗി, തുടങ്ങിയ ചിത്രങ്ങളില്‍ താരം പ്രധാനവേഷങ്ങളിലെത്തിയിട്ടുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന കസബ എന്ന ചിത്രത്തിലും പൂനം സുപ്രധാനവേഷത്തിലെത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News