വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ചെയ്യാൻ നാണിക്കുന്ന ചില കാര്യങ്ങൾ

വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ചെയ്യാൻ നാണിക്കുന്ന കാര്യങ്ങളോ? അതേ., നാണിപ്പിക്കുന്നതു തന്നെ. ഈ കാര്യങ്ങൾ ചെയ്യുമ്പോഴോ ചെയ്തു കഴിഞ്ഞാലോ ഒരൽപം ലജ്ജ തോന്നുക സ്വാഭാവികം. ഇതിൽ തൊട്ടടുത്തിരിക്കുന്ന അജ്ഞാതനായ യാത്രക്കാരന്റെ തോളിലേക്ക് തലവച്ച് ഉറങ്ങുക എന്നത്. ഇതുതന്നെയാണ് ഗവേഷണത്തിൽ ഏറ്റവും മുൻപന്തിയിൽ നിന്നതും. യുകെയിലെ ഫ് ളൈറ്റ് കംപാരിസൺ വെബ്‌സൈറ്റായ ജെറ്റ് കോസ്റ്റാണ് ഗവേഷണം നടത്തിയത്. ഇതിൽ 65 ശതമാനം ആളുകളും യാത്രക്കിടയിൽ ഉറക്കം തൂങ്ങി അടുത്തിരിക്കുന്ന ആളുടെ തോളിലേക്ക് വീഴുന്നവരാണെന്നു കണ്ടെത്തി.

ചില യാത്രക്കാർ ഭീകരൻമാരാണ്. അതായത് 49 ശതമാനം വരുന്ന യാത്രക്കാർ കാറ്റിന്റെ ഗതി തിരിഞ്ഞു പോകുന്നതു കൊണ്ട് ചുഴലി അഥവാ തലകറക്കം ഉണ്ടാകുന്നവരാണ്. 48 ശതമാനം യാത്രക്കാർ ഉറങ്ങുമ്പോൾ ഉമിനീരൊലിക്കുന്നവരാണ്. ഇതും ഇവരിൽ നാണക്കേടുണ്ടാക്കും. എന്നാൽ, ഇത് മറ്റുള്ളവരുടെ തോളിൽ ഉറങ്ങുന്നതുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നറിയില്ല. അതേസമയം, മറ്റൊരാൾ ഉപയോഗിച്ചു കൊണ്ടിരിക്കെ ബാത്ത്‌റൂമിലേക്ക് പോകുന്നത് ഈ പട്ടികയിൽ വളരെ താഴെയാണ്. എന്നാൽ, മറ്റു യാത്രക്കാരോടു തട്ടിക്കേറുന്നത് പൊതുസ്വഭാവമാണെന്നും കാണുന്നു.

സർവേ പ്രകാരം ആളുകളോട് ചോദിച്ച ഒരു ചോദ്യം കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒരിക്കലെങ്കിലും വിമാനയാത്ര നടത്തിയിട്ടുണ്ടോ എന്നായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കുട്ടികൾ പിന്നിലാണ്. കുട്ടികൾക്ക് ഇക്കാര്യത്തിൽ 9-ാം സ്ഥാനമാണുള്ളത്. മൂന്നിൽ രണ്ടു പേരും എന്തെങ്കിലും കണ്ടാലും നിസഹായരായി ഇരിക്കാനേ പറ്റൂ എന്ന് അറിയിച്ചു. മറ്റുള്ളവരുമായി ഇടപഴകുന്ന കാര്യത്തിൽ അഞ്ചിലധികം ആളുകൾ തൽപരരാണ്. 18 ശതമാനം പേർ സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധിക്കുന്നവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News