കാവിയുടുപ്പിക്കാനുള്ള ബിജെപി ശ്രമത്തിനെതിരെ തുറന്നടിച്ച് നെടുമുടി വേണു; ‘ഞാന്‍ ബിജെപിയായിട്ടില്ല’

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടന്‍ നെടുമുടി വേണു. ബിജെപി സംസ്ഥാന പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ കുമ്മനം രാജശേഖരന്‍ വോട്ട് ചോദിച്ച് വീട്ടില്‍ വന്നപ്പോള്‍ സ്വീകരിച്ചുവെന്നല്ലാതെ മറ്റു വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലമെന്ന് നെടുമുടി വേണു പറഞ്ഞു. സ്ഥാനാര്‍ത്ഥി വോട്ട് ചോദിക്കാന്‍ വന്നാല്‍ സ്വീകരിക്കുക എന്നത് സ്വാഭാവികമായ രീതി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുമ്മനത്തെ സ്വീകരിക്കുന്ന ചിത്രത്തിന് താഴെ ‘ഇനി വിശ്വാസം ബിജെപിയില്‍ മാത്രം’ എന്ന തലക്കെട്ട് നല്‍കിയാണ് ചിത്രം സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നത്. സംഭവം വാര്‍ത്തയായതോടെയാണ് പ്രതികരണവുമായി നെടുമുടി വേണു നേരിട്ട് രംഗത്തെത്തിയത്.

nedu
ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതിനെതിരെ യുവതാരങ്ങളായ പൃഥ്വിരാജും നീരജ് മാധവും ഗായത്രി അശോകും നടനും സംവിധായകനുമായ ബാലചന്ദ്രമേനോനും നേരത്തെ രംഗത്തെത്തിയിരുന്നു.

>>> ബിജെപിയുടെ ഫോട്ടോ ദുരുപയോഗത്തിനെതിരെ പൃഥ്വിരാജും നീരജ് മാധവും ബാലചന്ദ്രമേനോനും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News