കോഴിക്കോട്ടും പാലക്കാട്ടും ഉച്ചകഴിഞ്ഞ് കൊടുംചൂടിനു സാധ്യത; സൂര്യാഘാതമുണ്ടാകുമെന്നതിനാൽ ജാഗ്രത പാലിക്കാൻ നിർദേശം

കോഴിക്കോട്: ഉച്ചകഴിഞ്ഞ് സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ കൊടുംചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സൂര്യാഘാതം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പുറത്തിറങ്ങരുതെന്നും ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. ദുരന്ത നിവാരണ അതോറിറ്റിയാണ് നിദേശം നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട്ട് റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. കണ്ണൂരിലും കോട്ടയത്തും ഓരോ ആളുകൾ സൂര്യാഘാതമേറ്റ് മരണപ്പെടുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News