ഇന്ത്യന്‍ ഭാര്യമാര്‍ക്ക് താന്‍ പേടി സ്വപ്‌നമോ; ഗംഭീര മറുപടിയുമായി സണ്ണി ലിയോണ്‍

പെണ്‍കുട്ടി എന്ന നിലയില്‍ ദുരനുഭവങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍. തന്നെ ഇതുവരെ ആരും ചൂഷണം ചെയ്തിട്ടില്ലെന്നും, താന്‍ എന്താണോ അതിനെ അംഗീകരിക്കുന്ന ഒരു യഥാര്‍ത്ഥ വ്യക്തിയാണെന്നും സണ്ണി വ്യക്തമാക്കി. ഒരു സ്ത്രീക്ക് താങ്ങാവുന്നതില്‍ അധികം അധിക്ഷേപങ്ങള്‍ പല ഘട്ടങ്ങളിലും നേരിട്ടുണ്ടെന്നും സണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ബോളിവുഡിലെ മറ്റു നടിമാര്‍ കാണിക്കുന്നതുപോലുള്ള മേനീപ്രദര്‍ശനം മാത്രമാണ് താനും നടത്തുന്നതെന്നും അതിനെന്തിനാണ് ഇത്ര വാര്‍ത്ത പ്രാധാന്യം നല്‍കുന്നതെന്നും സണ്ണി ചോദിക്കുന്നു. ഇന്ത്യന്‍ ഭാര്യമാരുടെ പേടി സ്വപ്‌നമാണ് സണ്ണിയെന്ന ചോദ്യത്തിന് അത് തനിക്ക് അതൊരു പുതിയ അറിവാണെന്നും, സുന്ദരനായ ഒരു ഭര്‍ത്താവ് തനിക്കുള്ളതിനാല്‍ മറ്റാരുടെയും ഭര്‍ത്താക്കന്‍മാരെ തനിക്ക് ആവശ്യമില്ലെന്നും നടി വ്യക്തമാക്കി.

പേടിക്കുന്നത് എന്തിനാണെന്ന് തനിക്കറിയില്ല. ബന്ധത്തിന്റെ സുരക്ഷിതത്വം ദമ്പതികളുടെ ഇടയിലാണ് ഉണ്ടാകുന്നത്. തന്റെ ഭര്‍ത്താവ് സുന്ദരിയായ ഒരു യുവതിയുമായി സംസാരിച്ചാലോ, യാത്ര പോയാലോ തനിക്ക് ഭയം തോന്നില്ലെന്നും, മറ്റൊരാളുമൊത്ത് താന്‍ വര്‍ക്ക് ചെയ്യുമ്പോളും അദ്ദേഹത്തിനും കുഴപ്പങ്ങളൊന്നുമില്ലെന്നും സണ്ണി വ്യക്തമാക്കി.

സ്ത്രീകള്‍ സ്വന്തമായി നിലപാടെടുക്കണമെന്നും അഭിപ്രായങ്ങള്‍ തുറന്ന് പറയണമെന്നും സണ്ണി പറയുന്നു. ആരെയും ആശ്രയിക്കാതെ ജീവിക്കണമെങ്കില്‍ സ്ത്രീകള്‍ സ്വന്തമായി ചെറിയ തീരുമാനങ്ങളെടുത്ത് പഠിക്കണമെന്നും നിലവിളിക്കുകയോ അട്ടഹസിക്കുകയോ യുദ്ധം ചെയ്യുകയോ വേണ്ട, പകരം നിങ്ങള്‍ക്ക് വേണ്ടി എഴുന്നേറ്റ് നിന്ന് സംസാരിക്കണമെന്നും സണ്ണി അഭിമുഖത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News