13കാരിയെ പീഡിപ്പിച്ച ‘ജുറാസിക് പാര്‍ക്ക്’ താരത്തിന് ആറു വര്‍ഷം തടവ്; പീഡനം അഭിനയ പരിശീലന കളരിയില്‍ വച്ച്

ലോസ് ആഞ്ചലസ്: 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജുറാസിക് പാര്‍ക്ക് സിനിമയിലെ അഭിനേതാവിന് ആറു വര്‍ഷത്തെ തടവുശിക്ഷ. കാമറൂണ്‍ തോര്‍ എന്ന നടനെയാണ് ലോസ് ആഞ്ചലസ് കോടതി ശിക്ഷിച്ചത്. കൗണ്ടി ഡിസ്ട്രിക്‌സ് അറ്റോര്‍ണി ശിക്ഷ സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, മോഷണം, ബലാത്സംഗം തുടങ്ങി 11 കുറ്റങ്ങള്‍ ചുമത്തി 2014ലാണ് തോറിനെ അറസ്റ്റ് ചെയ്തത്.

ഏഴു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം. കുട്ടികള്‍ക്കായി അഭിനയ പരിശീലന കളരി നടത്തിയിരുന്ന തോര്‍ ഇവിടെവച്ചാണ് 13കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്. ഇവിടെവച്ച് പെണ്‍കുട്ടിയുമായി കൂടുതല്‍ അടുപ്പം കാണിച്ച തോര്‍ സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

1993ല്‍ പുറത്തിറങ്ങിയ ജുറാസിക് പാര്‍ക്ക് സിനിമയില്‍ ഇയാള്‍ ലൂയിസ് ഡോഗ്‌സണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതിനു പുറമെ ചില സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News