മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ ബിജെപിയില്ലാത്ത നിയമസഭയുണ്ടാകണമെന്ന് എ.കെ ആന്റണി; പ്രധാനമന്ത്രിയും കേന്ദ്രനേതാക്കളും ഒരുമിച്ച് പ്രകടനം നടത്തുന്നതില്‍ അപകടം

തിരുവനന്തപുരം: മതസൗഹാര്‍ദം കാത്തു സൂക്ഷിക്കാന്‍ ബിജെപിയില്ലാത്ത നിയമസഭയുണ്ടാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി. കേരളത്തിന്റെ പ്രത്യേകതയായ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഇതിന് കോട്ടം വരാന്‍ അനുവദിക്കരുതെന്നും ആന്റണി വ്യക്തമാക്കി.

പ്രധാനമന്ത്രിയും കേന്ദ്രനേതാക്കളും ഒരുമിച്ച് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രകടനം നടത്തുന്നതില്‍ അപകടം പതിയിരിക്കുന്നുണ്ടെന്നും ആര്‍എസ്എസ് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. മതനിരപേക്ഷത കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News