അനിശ്ചിതകാല തിയേറ്റര്‍ സമരം പിന്‍വലിച്ചു; ടിക്കറ്റ് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി

കൊച്ചി: ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല തിയേറ്റര്‍ സമരം പിന്‍വലിച്ചു. തിയേറ്ററുകളില്‍ ടിക്കറ്റ് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള സമയപരിധി രണ്ടുമാസത്തേക്ക് നീട്ടിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ടിക്കറ്റ് മെഷീന്‍ മെയ് രണ്ടിനുള്ളില്‍ സ്ഥാപിക്കണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്നു ഉത്തരവ്. എന്നാല്‍, പുതുക്കിയ തീരുമാനപ്രകാരം ടിക്കറ്റ് മെഷീന്‍ ജൂലൈ ഒന്നിനകം സ്ഥാപിച്ചാല്‍ മതി.

സമരം മൂലം നിരവധി സിനിമകളുടെ റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. തിയേറ്ററുകളില്‍ ടിക്കറ്റ് മെഷീന്‍ സ്ഥാപിക്കുന്നതിലെ കുത്തകവല്‍ക്കരണവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടിയാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരം പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News