വെള്ളറട വില്ലേജ് ഓഫീസ് ആക്രമണക്കേസിലെ പ്രതി പിടിയില്‍; അടൂരില്‍ പിടിയിലായത് സാംകുട്ടി

അടൂര്‍: വെള്ളറട വില്ലേജ് ഓഫീസ് ആക്രമണക്കേസിലെ പ്രതി പിടിയിലായി. വെള്ളറട സ്വദേശി സാംകുട്ടിയാണ് അറസ്റ്റിലായത്. അടൂരില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വസ്തുവിന്റെ പോക്കുവരവ് വൈകിപ്പിച്ചതിനാണ് വില്ലേജ് ഓഫീസ് ആക്രമിച്ചത്.

പതിനെട്ട് സെന്റ് വസ്തുവാണ് സാംകുട്ടിക്ക് പോക്കുവരവ് ചെയ്യാനുണ്ടായിരുന്നത്. ഇതിനായി കഴിഞ്ഞ മൂന്ന് വര്‍ഷമായി വില്ലേജ് ഓഫീസില്‍ കയറി ഇറങ്ങുന്നു. എന്നാല്‍ പോക്കുവരവ് ഇതുവരെ ഉദ്യോഗസ്ഥര്‍ നടത്തി തന്നില്ല. ഇതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നും സാം കുട്ടി പൊലീസിന് മൊഴി നല്‍കി. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ് വെള്ളറട സ്വദേശിയായ സാംകുട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News