യുഡിഎഫും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് കേരളത്തില്‍ നടക്കുന്നതെന്ന് യെച്ചൂരി; ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യം യുഡിഎഫ് ഒരുക്കുന്നു

കൊച്ചി: യുഡിഎഫും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് കേരളത്തില്‍ നടക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് യുഡിഎഫ്. ഇരുകൂട്ടരും തമ്മില്‍ പരസ്പര ധാരണയാണെന്നും യെച്ചൂരി ആരോപിച്ചു.

പരവൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പരക്കേ വിമര്‍ശിക്കപ്പെട്ടപ്പോഴും മോഡിയെ അഭിനന്ദിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചെയ്തതെന്നും യെച്ചൂരി ചൂണ്ടിക്കാണിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here