മനോരമയെയും മാതൃഭൂമിയെയും സര്‍ക്കാര്‍ വിലയ്‌ക്കെടുത്തെന്ന് പ്രസ് കൗണ്‍സില്‍; തെരഞ്ഞെടുപ്പ് സമയത്ത് ഇരുപത്രങ്ങള്‍ക്കും പരസ്യതുക മൂന്നിരട്ടി വര്‍ധിപ്പിച്ചു

കൊച്ചി: കേരളത്തില്‍ പൊതു ഖജനാവില്‍ നിന്ന് പണം നല്‍കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചില മാധ്യമങ്ങളെ തന്നെ വിലയ്‌ക്കെടുക്കുകയാണെന്ന് പ്രസ് കൗണ്‍സില്‍ പ്രതിനിധികള്‍. ഇത് പെയ്ഡ് ന്യൂസിനേക്കാള്‍ ഭീതിജനകമാണെന്നും പ്രസ് കൗണ്‍സില്‍ അംഗങ്ങളായ കെ അമര്‍നാഥും സി കെ നായികും പറഞ്ഞു.

ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ ഇലക്ടറല്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. തരഞ്ഞെടുപ്പ് കമ്മീഷന്‍ പെയ്ഡ് ന്യൂസ് സംബന്ധിച്ച് പരിശോധിക്കാന്‍ നിയോഗിച്ച പ്രസ് കൗണ്‍സില്‍ പ്രതിനിധികള്‍ കഴിഞ്ഞ രണ്ടു ദിവസം കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

kerala paid medias

കേരളത്തില്‍ പ്രചാരണത്തില്‍ ഒന്നും രണ്ടും സ്ഥാനത്തു നില്‍ക്കുന്ന മലയാള മനോരമ, മാതൃഭൂമി പത്രങ്ങള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പേ, പരസ്യതുക മറ്റു പത്രങ്ങളേക്കാള്‍ ഇരട്ടികള്‍ നല്‍കിയതായി സംഘത്തിന് ബോധ്യപ്പെട്ടു. ഈ പ്രതിഭാസം കേരളത്തില്‍ മാത്രമാണ് കണ്ടത്. മറ്റ് പത്രങ്ങള്‍ക്കുള്ള പരസ്യതുക വര്‍ധിപ്പിച്ചിട്ടുമില്ല. തെരഞ്ഞെടുപ്പ് കാലത്ത് സ്വാധീനിക്കാനുള്ള തന്ത്രപരമായ നീക്കമാണിതെന്ന് കരുതുന്നു. പരസ്യതുകയിലെ താരീഫ് വര്‍ധിപ്പിച്ചത് വാര്‍ത്തകളിലെ നിഷ്പക്ഷതയെ ബാധിച്ചുവോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അങ്ങിനെയെങ്കില്‍ അത് അപകടകരമാണെന്ന് പ്രസ് കൗണ്‍സില്‍ നിരീക്ഷിക്കുന്നു.

കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍ പലരും പ്രൊഫഷനലായ പബ്ലിക് റിലേഷന്‍ സംഘത്തെ വച്ചാണ് പ്രചാരണം സംഘടിപിക്കുന്നത്. ഇത് പക്ഷെ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവില്‍ വരാറില്ല. ഇതും പെയ്ഡ് ന്യൂസിന്റെ മറ്റൊരു രൂപമാണ്. ഇവയ്ക്ക് ഇപ്പൊഴേ തടയിട്ടില്ലെങ്കില്‍ അത് ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്രത്തിനും ഒരു പോലെ ഭീഷണിയാകുമെന്നും ഇരുവരും പറഞ്ഞു.

മറ്റു സ്ഥലങ്ങളില്‍ കാണുന്നതുപോലുള്ള പെയ്ഡ് ന്യൂസ് പക്ഷെ ഇവിടെ കാണുന്നില്ല. ഒരു പക്ഷെ ഉണ്ടെങ്കില്‍ തന്നെ കണ്ടുപിടിക്കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പെയ്ഡ് ന്യൂസ് സംബന്ധിച്ച് 64 പരാതികള്‍ കിട്ടിയിട്ടുണ്ട്. അത് പരിശോധിച്ചു വരികയാണെന്നും അമര്‍നാഥ് പറഞ്ഞു.

മലയാള മനോരമ, മാതൃഭൂമി പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പിആര്‍ഡി പരസ്യനിരക്ക് വര്‍ധിപ്പിച്ചു നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെസി ജോസഫുമാണെന്ന് ദേശാഭിമാനി ദിനപത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുവരും പ്രത്യേക താല്‍പര്യമെടുത്താണ് യുഡിഎഫിന്റെ മുഖപത്രം പോലെ പ്രവര്‍ത്തിക്കുന്ന പത്രങ്ങള്‍ക്ക് പരസ്യനിരക്ക് കൂട്ടിക്കൊടുത്തത്. 2014 സെപ്തംബര്‍ 10ന് പിആര്‍ഡി ഇറക്കിയ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News