നാടുകാണി ചുരത്തില്‍ വന്‍ കാട്ടുതീ; ഹെക്ടര്‍ കണക്കിന് സ്വാഭാവിക വനം കത്തി നശിച്ചു; ഇഴജന്തുകളും പറവകളും അഗ്‌നിക്കിരയായി; ചിത്രങ്ങള്‍

നിലമ്പൂര്‍: മലപ്പുറം നാടുകാണി ചുരത്തില്‍ കാട്ടുതീ പടര്‍ന്ന് ഹെക്ടര്‍ കണക്കിന് സ്വാഭാവിക വനം കത്തി നശിച്ചു. രാത്രി ഏറെ വൈകിയും നിയന്ത്രണവിധേയമാകാത്തതിനാല്‍ കൂടുതല്‍ വനമേഖലയിലേക്ക് തീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അന്തര്‍ സംസ്ഥാനപാത കടന്നുപോവുന്ന ചുരം റോഡിന്റെ ഇരുഭാഗങ്ങളിലുമായി തീ പടര്‍ന്നത്.

nadkani
റോഡരികില്‍ പടര്‍ന്നു നില്‍ക്കുന്ന മുളം കൂട്ടങ്ങളിലേക്ക് തീ ആളിപടര്‍ന്നത്തോടെ റോഡില്‍ ഗതാഗതത്തിന് ഒരു മണിക്കൂറിലധികം നിയന്ത്രണമേര്‍പ്പെടുത്തി. ഒന്നാംവളവിന് മുകളിലായി വ്യൂപോയന്റിന് സമീപമാണ് റോഡിനിരുവശവുമായി തീ കാണപ്പെട്ടത്. ചെറിയ കാറ്റ് അനുഭവപ്പെട്ടതിനാല്‍ അതിവേഗതയില്‍ തീ പടര്‍ന്നതുമൂലം നിയന്ത്രണവിധേയമാക്കാനായില്ല. നിലമ്പൂരില്‍നിന്നത്തെിയ അഗ്‌നിശമന സേനയുടെ രണ്ട് യൂനിറ്റും വനം വകുപ്പും നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കാന്‍ ഏറെ സാഹസപ്പെട്ടു. ഇഴജന്തുകളും പറവകളും അഗ്‌നിക്കിരയായി. കത്തിചാമ്പലായ വനഭാഗത്ത് പെരുമ്പാമ്പിന്റെയും രാജവെമ്പാലയുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ കണ്ടത്തെി.

nadkani3


nadkani4

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫേസ്ബുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News