പ്രതീക്ഷയുടെ പുത്തൻ കിരണങ്ങളുമായി പുതുവർഷം പിറന്നു; നൃത്തച്ചുവടുകളുമായി പുതുവർഷത്തെ വരവേറ്റ് ലോകം; ആദ്യം പിറന്നത് പസഫിക് ദ്വീപുകളിൽ

ഓക്‌ലൻഡ്: പ്രതീക്ഷയുടെ പുത്തൻ കിരണങ്ങളുമായി പുതിയൊരു വർഷം പിറന്നു. ആനന്ദ നൃത്തച്ചുവടുകളുമായി ലോകജനത പുതുവർഷത്തെ വരവേറ്റു. പസഫിക് ദ്വീപുകളിലാണ് ആദ്യം പതുവർഷം പിറന്നത്. 2017-ന്റെ ആദ്യ കിരണം ആദ്യമെത്തിയ ലോക നഗരം ന്യൂസിലൻഡ് തലസ്ഥാനമായ ഓക്‌ലൻഡാണ്. ഇങ്ങു കേരളത്തിലും പുതുവർഷത്തെ ആനന്ദത്തോടെയാണ് വരവേറ്റത്. ഫോർട്ട് കൊച്ചിയിലും കോവളത്തും വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.

പസഫിക് സമുദ്രത്തിലെ സമോവ, ടോംഗ, കിരിബതി ദ്വീപുകളിലാണ് 2017 ആദ്യമെത്തിയത്. ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം മൂന്നരയ്ക്കാണ് ഇവിടെ പുതുവർഷം പിറന്നത്. ന്യൂസിലൻഡിലെ ഓക്‌ലൻഡാണ് പിന്നീട് പുതുവർഷം ആദ്യം വിരുന്നെത്തിയ ലോക നഗരം. ഇന്ത്യൻ സമയം നാലരയ്ക്ക് ആയിരുന്നു ഓക്‌ലൻഡ് പുതുവർഷത്തിലേക്കു ചുവടുവച്ചത്.

ഓക്‌ലൻഡിലെ സ്‌കൈ ടവറിലേക്ക് പുതുവർഷപ്പിറവി കാണാൻ പതിനായിരങ്ങൾ ഒഴുകിയെത്തിയിരുന്നു. ബെർലിനിലെയും നീസിലെയും ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ സന്നാഹത്തിലായിരുന്നു ആഘോഷങ്ങൾ. ഓക്‌ലാൻഡിനു പിന്നാലെ ഓസ്‌ട്രേലിയയും പുതുവർഷത്തെ വരവേറ്റു. ഇന്ത്യൻ സമയം വൈകുന്നേരം ആറരയ്ക്ക് 2017ന്റെ ആദ്യ കിരണങ്ങൾ സിഡ്‌നിയെ തൊട്ടുണർത്തി.

കേരളത്തിൽ കൊച്ചി, കോവളം തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആഘോഷങ്ങൾ. ഫോർട്ട് കൊച്ചിയിലെ പാപ്പാഞ്ഞി കത്തിക്കൽ ഗോവ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും വലിയ പുതുവർഷാഘോഷം നടക്കുന്ന സ്ഥലമാണ്. കോവളത്തും കൊച്ചിയിലെ ചില സ്വകാര്യ ഹോട്ടലുകളിലും പുതുവത്സരഘോഷങ്ങൾ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News