പാനൂരിൽ മൂന്നു സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമിച്ചത് ബിജെപി എന്നു സിപിഐഎം; വെട്ടേറ്റവർ മെഡിക്കൽ കോളജിൽ

കണ്ണൂർ: കണ്ണൂർ പാനൂരിൽ മൂന്നു സിപിഐഎം പ്രവർത്തകർക്കു വെട്ടേറ്റു. പാനൂരിനടുത്ത് ചെണ്ടയാട് വരപ്രയിൽ ആണ് ആക്രമണം ഉണ്ടായത്. അശ്വന്ത് (24), രജിത്ത് (28), അതുൽ (24) എന്നിവർക്കാണ് വെട്ടേറ്റത്. മൂന്നു പേരെയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബിജെപി പ്രവർത്തകരാണ് അക്രമത്തിനു പിന്നാലെന്ന് സിപിഐഎം നേതൃത്വം ആരോപിച്ചു. പുതുവത്സരാഘോഷ പരിപാടിയിൽ പങ്കെടുത്തു മടങ്ങുന്നവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

പുതുവർഷാഘോഷ പരിപാടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നവരെ യാതൊരു കാരണവുമില്ലാതെ അക്രമിക്കുകയായിരുന്നുവെന്ന് സിപിഐഎം നേതൃത്വം പറഞ്ഞു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പ്രദേശത്ത് പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News