പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കാനുള്ള മോദിയുടെ കള്ളക്കളി പൊളിഞ്ഞു; ഗർഭിണികൾക്ക് 6,000 രൂപ എന്ന പ്രഖ്യാപനം മൂന്നു വർഷം മുമ്പത്തേത്

ദില്ലി: പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കി എട്ടുകാലി മമ്മൂഞ്ഞ് കളിക്കാനുള്ള ശ്രമമായിരുന്നു നരേന്ദ്ര മോദി ഇന്നലെ നടത്തിയത്. എന്നാൽ, ആ കള്ളക്കളിയും പൊളിഞ്ഞു. ഗർഭിണികൾക്ക് 6000 രൂപ വീതം ബാങ്ക് അക്കൗണ്ടിലൂടെ നൽകുമെന്നായിരുന്നു ഇന്നലെ മോദി നടത്തിയ പ്രഖ്യാപനത്തിൽ ഒന്ന്. എന്നാൽ, ഈ പ്രഖ്യാപനം പുതിയതല്ല. പഴയതാണെന്നാണ് പറയപ്പെടുന്നത്. 2013-ൽ തന്നെ പുറത്തിറക്കിയ ഭക്ഷ്യസുരക്ഷാ നയത്തിന്റെ ഭാഗമാണെന്ന് ഇതുസംബന്ധിച്ച രേഖകൾ വ്യക്തമാക്കുന്നു. അന്നു പുറത്തിറക്കിയ നയത്തിൽ ഇക്കാര്യം വ്യക്തമായും വിശദമായും പറയുന്നുമുണ്ട്.

Maternity1

മുൻ ആം ആദ്മി നേതാവ് യോഗേന്ദ്ര യാദവ് ആണ് ഇക്കാര്യം ഇന്നലെ തന്നെ ട്വിറ്ററിൽ പൊളിച്ചടുക്കിയത്. ഗൂഗിളിൽ ഭക്ഷ്യസുരക്ഷാ നയം ഗൂഗിളിൽ സെർച്ച് ചെയ്താലും ഇക്കാര്യം വ്യക്തമാകും. പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഭക്ഷ്യസുരക്ഷാ നയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമായി തന്നെ പറയുന്നുണ്ട് ഇക്കാര്യം. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരം ലഭ്യമാക്കുന്നതു ഉറപ്പാക്കും എന്നു റിപ്പോർട്ടിൽ പറയുന്നു. ഒപ്പം ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ എന്നിവർക്ക് 6,000 രൂപ വീതം നൽകുമെന്നും നയത്തിൽ വ്യക്തമാക്കിയിരുന്നതാണ്.

Maternity-2

Maternity-3

ഇക്കാര്യം മറച്ചുവച്ചാണ് മോദി പദ്ധതി സ്വന്തം പേരിലാക്കി പ്രഖ്യാപിച്ചത്. ഇതു ശ്രദ്ധയിൽ പെട്ട സോഷ്യൽമീഡിയ പൊളിച്ചടുക്കി. ഇതു മോദിയുടെ പ്രഖ്യാപനം അല്ലെന്നും പഴയ ഭക്ഷ്യസുരക്ഷാ നയം ആണെന്നും യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു. പ്രതിക് സിൻഹ എന്നൊരാളും ഇതേ കാര്യം ഗൂഗിളിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News