കിരൺ ബേദി ഉൾപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; പോസ്റ്റ് ചെയ്ത സർക്കാർ ഉദ്യോഗസ്ഥനു സസ്‌പെൻഷൻ

പുതുച്ചേരി: കിരൺ ബേദി ഉൾപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സർക്കാർ ഉദ്യോഗസ്ഥനെ പുറത്താക്കി. പോണ്ടിച്ചേരിയിലെ സീനിയർ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എ.എസ് ശിവകുമാറിനെയാണ് പുറത്താക്കിയത്. കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ ആയി പ്രവർത്തിക്കുകയായിരുന്നു ശിവകുമാർ. പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവർണർ ആയ കിരൺ ബേദിയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും അടങ്ങിയ ഗ്രൂപ്പിലാണ് ഇയാൾ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്.

ഭരണതലത്തിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശിവകുമാർ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ ആയ അമൃത ബെഹൽ ആണ് ഗ്രൂപ്പിന്റെ അഡ്മിൻ. വീഡിയോ ശ്രദ്ധയിൽ പെട്ട ബെഹൽ ഇക്കാര്യം കിരൺ ബേദിയുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് ഇയാൾക്കെതിരെ പരാതി എഴുതി വാങ്ങിയ ശേഷം സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

വെള്ളിയാഴ്ച മുതൽ ശിവകുമാർ പൊലീസ് കസ്റ്റഡിയിലാണ്. എന്നാൽ, ഇയാൾക്കെതിരെ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. അതേസമയം, ലഫ്റ്റനന്റ് ഗവർണറുടെ ഈ നടപടി സർക്കാരിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഭരണകക്ഷിയെയും നടപടി പ്രതിസന്ധിയിലാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News