രാം ഗോപാല്‍ യാദവിനെ വീണ്ടും സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; നടപടി ദേശീയ നിര്‍വാഹകസമിതി വിളിച്ചു ചേര്‍ത്തതിന്റെ പേരില്‍

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവിനെ വീണ്ടും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് മുലായം സിംഗ് യാദവ്. അനുമതിയില്ലാതെ ദേശീയ നിര്‍വാഹക സമിതിയോഗം വിളിച്ചു ചേര്‍ത്തതിന്റെ പേരിലാണ് നടപടി. ആറുവര്‍ഷത്തേക്കാണ് രാംഗോപാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും മുലായം സിംഗ് അറിയിച്ചു.

രാംഗോപാല്‍ യാദവിനെയും മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും രണ്ട് ദിവസം മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ നാടകീയമുഹൂര്‍ത്തങ്ങള്‍ക്ക് ശേഷം ഇരുവരെയും തിരിച്ചെടുത്തു. തുടര്‍ന്ന ഇന്ന് രാവിലെ രാം ഗോപാല്‍ ദേശീയ നിര്‍വാഹക സമിതി വിളിച്ച് ചേര്‍ത്ത് അഖിലേഷ് യാദവിനെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാം ഗോപാലിനെ പുറത്താക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News