സമരം നടത്തുന്ന തിയേറ്ററുകള്‍ അടച്ചുപൂട്ടണമെന്ന് അടൂര്‍; സമരത്തിന് കാരണം തിയേറ്റര്‍ ഉടമകളുടെ ഹുങ്ക്; മലയാള സിനിമയോട് ഇവര്‍ക്ക് പ്രതിബദ്ധതയില്ല

തിരുവനന്തപുരം: സമരം നടത്തുന്ന തിയേറ്ററുകള്‍ അടച്ചുപൂട്ടണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സമരത്തിന് കാരണം തിയേറ്റര്‍ ഉടമകളുടെ ഹുങ്കാണെന്നും ഇത് മലയാള സിനിമയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്നും അടൂര്‍ പറഞ്ഞു.

സിനിമാ വ്യവസായം രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സിനിമ അതോറിറ്റി രൂപീകരിക്കണമെന്ന തന്റെ നിര്‍ദേശം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലയാള സിനിമയോട് തിയേറ്റര്‍ ഉടമകള്‍ക്ക് യാതൊരു പ്രതിബദ്ധതയില്ല. മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കാതെ അന്യഭാഷാ ചിത്രങ്ങളാണ് തിയേറ്റര്‍ ഉടമകള്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. നിര്‍മാതാക്കള്‍ക്ക് കനത്ത നഷ്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here