പ്രവാസികള്‍ക്കും വിദേശത്തായിരുന്നവര്‍ക്കും നോട്ട് മാറ്റാന്‍ ഇനിയും സമയം; റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം കര്‍ശന വ്യവസ്ഥകളോടെ

ദില്ലി : പ്രവാസി ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ അസാധുനോട്ടുകള്‍ മാറിയെടുക്കാം. നോട്ട് പിന്‍വലിച്ചതിന് ശേഷം വിദേശത്തായിരുന്ന ഇന്ത്യകാകര്‍ക്ക് മാര്‍ച്ച് 31 വരെയും നോട്ടുകള്‍ മാറിയെടുക്കാം. കര്‍ശനമായ വ്യവസ്ഥകളോടെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിന് അനുമതി നല്‍കിയത്. 500, 1000 രൂപ നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 30ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ ഇളവ്.

നിശ്ചിത കാലയളവില്‍ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാറ്റാവുന്ന നോട്ടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ പ്രവാസികള്‍ക്ക് വിദേശ വിനിമയ നിയമപ്രകാരം പരമാവധി 25,000 രൂപ മാത്രമേ മാറ്റിയെടുക്കാനാവൂ. വിദേശത്തായിരുന്നവര്‍ തിരിച്ചറിയല്‍ രേഖ നല്‍കി വേണം നോട്ട് മാറ്റിയെടുക്കാന്‍. അക്കൗണ്ട് ഉടമ തന്നെ നേരിട്ടെത്തണം. വിദേശത്തായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.

മുന്‍പ് നോട്ടുകള്‍ മാറ്റിവാങ്ങിയിരുന്നോയെന്നും വ്യക്തമാക്കണം. നോട്ട് മാറ്റിവാങ്ങാന്‍ മറ്റാരെയും ചുമതലപ്പെടുത്താനാവില്ല. കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം. നേപ്പാള്‍, ഭൂട്ടാന്‍, പാകിസ്താന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് ഈ സേവനം ലഭ്യമാകില്ല. ആര്‍ബിഐയുടെ മുംബൈ, ദില്ലി, ചെന്നൈ, കൊല്‍ക്കത്ത, നാഗ്പൂര്‍ കേന്ദ്രങ്ങളില്‍നിന്ന് നോട്ട് മാറാനാണ് അനുമതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here