എന്‍എസ്ജി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ഹോം പേജില്‍ മോദിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍; കശ്മീരിനെ സ്വതന്ത്രമാക്കൂയെന്ന് സന്ദേശവും

ദില്ലി: ദേശീയ സുരക്ഷാ സേന(എന്‍എസ്ജി)യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. എലോണ്‍ ഇന്‍ജക്ടര്‍ എന്ന ഗ്രൂപ്പ് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സെര്‍വറില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അശ്ലീല പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

screenshots

കശ്മീരിനെ സ്വതന്ത്രമാക്കൂ എന്ന തലക്കെട്ടോടെ സുരക്ഷാ സേന സാധാരണക്കാരനെ മര്‍ദിക്കുന്ന ചിത്രവും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളും സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പാക്കിസ്ഥാനില്‍നിന്നുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്നും അവരെ സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചുവരികയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തിനു പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണെന്നും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News