എംടിക്കെതിരായ സംഘ്പരിവാര്‍ നീക്കം നിസാരമായി കാണാനാവില്ലെന്ന് വിഎസ്; കല്‍ബുര്‍ഗിയെ ചെയ്തതുപോലെകൈകാര്യം ചെയ്യാനാണോ നീക്കം

ആലപ്പുഴ: എംടി വാസുദേവന്‍ നായര്‍ക്കെതിരായ സംഘ്പരിവാര്‍ നീക്കം നിസാരമായി കാണാനാവില്ലെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. കല്‍ബുര്‍ഗിയെ ചെയ്തതുപോലെഎംടിയെ കൈകാര്യം ചെയ്യാനാണോ സംഘ്പരിവാര്‍ നീക്കമെന്നും ആണെങ്കില്‍ ആ മോഹം കയ്യില്‍ വച്ചാല്‍ മതിയെന്നും വിഎസ് ആലപ്പുഴയില്‍ പറഞ്ഞു.

അതേസമയം, എംടി വാസുദേവന്‍ നായര്‍ക്കെതിരായ സംഘ്പരിവാര്‍ ഭീഷണി കേരളത്തിന് തന്നെ നാണക്കേടാണെന്ന് സംവിധായകന്‍ കമല്‍ കോഴിക്കോട് പറഞ്ഞു. തിരൂര്‍ തുഞ്ചന്‍ പറമ്പിനെ ഹൈന്ദവവത്ക്കരിക്കാന്‍ കഴിയാത്ത ദുഖമാണ് സംഘ്പരിവാറിന്. നിര്‍മ്മാല്യം ചിത്രീകരിച്ചതിന്റെ പകയാണ് എംടിക്ക് എതിരായ വിമര്‍ശനത്തിന് കാരണം. എംടിക്കെതിരെ നടന്നത് സാംസ്‌ക്കാരിക ഫാസിസമാണെന്നും കമല്‍ പറഞ്ഞു.

നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നാണ് എംടി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. തുഗ്ലക്കിനെപ്പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എംടിക്കെതിരെ ബിജെപി രംഗത്തുവന്നത്. കേന്ദ്രസര്‍ക്കാരിനെ പഴിപറയാന്‍ എം.ടി വാസുദേവന്‍ നായര്‍ക്കെന്താണ് അര്‍ഹതയെന്ന് ചോദിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് ആദ്യം രംഗത്തുവന്നത്.

പിന്നാലെ സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍മീഡിയയിലും എംടിക്കെതിരെ അധിക്ഷേപങ്ങളുമായി എത്തുകയായിരുന്നു. തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, എഴുത്തുകാരനായ സേതു, സക്കറിയ, ഛായാഗ്രാഹകന്‍ വേണു, നടന്‍ മാമുക്കോയ തുടങ്ങി നിരവധിപേര്‍ എംടിയെ പിന്തുണച്ചു രംഗത്ത് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News