നോട്ട് നിരോധനത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി; പ്രതിസന്ധി പരിഹരിക്കാത്തത് നിരാശാജനകമെന്നും സ്വാമി

ദില്ലി : നോട്ട് നിരോധനത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നോട്ട് പ്രതിസന്ധി അതിജീവിക്കുന്നതില്‍ ധനമന്ത്രലായം പരാജയപ്പെട്ടു. 50 ദിവസം പിന്നിടുമ്പോഴും പ്രതിസന്ധിക്ക് അയവില്ല. ഇത് നിരാശാജനകമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചു.

നോട്ട് നിരോധനം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് രാജിവയ്ക്കണം. നോട്ട് പ്രതിസന്ധിക്കെതിരെ കൃത്രിമ പ്രതിഷേധങ്ങള്‍ ആണ് കേരളത്തില്‍ നടന്നത്. ജനങ്ങള്‍ ഏറ്റവും കുറവ് ബുദ്ധിമുട്ട് അനുഭവിച്ച സംസ്ഥാനമാണ് കേരളമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശനമുന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News