കൊച്ചിയിൽ വാഹനാപകടത്തിൽ നാലു പേർ മരിച്ചു; മരിച്ചവരിൽ രണ്ടു വിദ്യാർത്ഥികളും ഒരു പെൺകുട്ടിയും; അപകടം പുലര്‍ച്ചെ വരാപ്പു‍ഴ പാലത്തില്‍

കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തിൽ നാലു പേർ മരിച്ചു. എറണാകുളം വരാപ്പുഴ പാലത്തിൽ വച്ചാണ് അപകടം ഉണ്ടായത്. ബസ് ബൈക്കിലും കാറിലും ഇടിച്ചാണ് അപകടം ഉണ്ടായത്. രണ്ടു വിദ്യാർത്ഥികളും ഒരു പെൺകുട്ടിയും മരിച്ചവരില്‍ ഉൾപ്പെടുന്നു. കുസാറ്റിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളാണ് മരിച്ചത്. ഇന്നു പുലർച്ചെ വരാപ്പുഴ പാലത്തിൽ വച്ചായിരുന്നു അപകടം ഉണ്ടായത്.

ഹരിശങ്കർ, കിരൺ, അക്ഷയ്, ജിജീഷ എന്നിവരാണ് മരിച്ചത്. അക്ഷയ് കോഴിക്കോട് സ്വദേശിയും ജിജീഷ മലപ്പുറം സ്വദേശിയുമാണ്. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here