ബിസിസിഐ അധ്യക്ഷൻ അനുരാഗ് താക്കൂറിനെ സുപ്രീംകോടതി പുറത്താക്കി; സെക്രട്ടറി അജയ് ഷിർക്കെയും പുറത്ത്; ഇന്നു തന്നെ ഓഫീസ് ഒഴിയണമെന്നു കോടതി

ദില്ലി: ബിസിസിഐ അധ്യക്ഷസ്ഥാനത്തു നിന്ന് പ്രസിഡന്റ് അനുരാഗ് താക്കൂർ പുറത്ത്. താക്കൂറിനെ സുപ്രീംകോടതി പുറത്താക്കി. സെക്രട്ടറി അജയ് ഷിർക്കെയെയും സുപ്രീംകോടതി പുറത്താക്കി. മുതിർന്ന വൈസ് പ്രസിഡന്റിനും ജോയിന്റ് സെക്രട്ടറിക്കുമാണ് പകരം ചുമതല നൽകിയിട്ടുള്ളത്. അനുരാഗ് താക്കൂറിനു കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട് കോടതി. ലോധ സമിതി റിപ്പോർട്ട് പ്രകാരമാണ് സുപ്രീംകോടതി ഇരുവരെയും പുറത്താക്കിയത്.

അനുരാഗ് താക്കൂറിനും അജയ് ഷിർക്കെയും ഇന്നു തന്നെ ഓഫീസ് ഒഴിയണമെന്നു സുപ്രീംകോടതി നിർദേശിച്ചു. ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ തയ്യാറായില്ലെന്നതാണ് താക്കൂറിനെതിരായ ആരോപണം. ലോധ കമ്മിറ്റി ശുപാർശകൾ നടപ്പാക്കാൻ ഡിസംബർ 3 വരെയാണ് സുപ്രീംകോടതി സമയം നൽകിയിരുന്നത്. ഒപ്പം വ്യാജ സത്യവാങ്മൂലം നൽകിയെന്ന ആരോപണവും താക്കൂറിനെ പുറത്താക്കാൻ കാരണമായി.

ബിസിസിഐ ഭാരവാഹികളെ പുറത്താക്കി നിരീക്ഷകനായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയെ നിയമിക്കണമെന്നായിരുന്നു ലോധകമ്മിറ്റി സുപ്രീം കോടതിയോട് ശുപാർശ ചെയ്തിരുന്നത്. എന്നാൽ ജികെ പിള്ളയെ നിരീക്ഷകനായി നിയമിക്കുന്നതിനെ ബിസിസിഐ എതിർത്തിരുന്നു. ലോധ സമിതി യുടെ ശുപാർശകൾ ബിസിസിഐയിൽ മറ്റൊരു സ്ഥാപനം നടത്തുന്ന ഇടപെടൽ ആയി രാജ്യാന്തര ക്രിക്കറ്റ് സംഘടന കാണുന്നു എന്ന് സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അനുരാഗ് ഠാക്കൂർ അഭിപ്രായപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here