ഡീസലിന്റെ വാറ്റ് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡിയുടെ കത്ത്; ഇളവ് ലഭിച്ചാല്‍ പ്രതിദിനം 50 ലക്ഷം രൂപ ലാഭം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഡീസലിന്റെ വാറ്റ് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം സര്‍ക്കാരിന് കത്ത് നല്‍കി. കെഎസ്ഇബിയ്ക്കും വാട്ടര്‍ അതോറിറ്റിക്കും നല്‍കുന്ന നികുതി ഇളവ് കെഎസ്ആര്‍ടിസിയ്ക്കും നല്‍കണമെന്നാണ് കത്തിലെ ആവശ്യം. നികുതി ഇളവ് ലഭിച്ചാല്‍ പ്രതിദിനം 50 ലക്ഷം രൂപ കെഎസ്ആര്‍ടിസിയ്ക്ക് ലാഭിക്കാനാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

കെഎസ്ആര്‍ടിസിക്ക് നിലവില്‍ 24 ശതമാനമാണ് ഡീസലിന് നല്‍കേണ്ട വാറ്റ് നികുതി. എന്നാല്‍ കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിക്കും ഇളവുകള്‍ക്കുശേഷം ഡീസലിന്റെ വാറ്റ് നികുതിയായി നാലുശതമാനം മാത്രം നല്‍കിയാല്‍ മതി. ഈ പരിഗണനയാണ് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, സമരത്തില്‍ നിന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിന്മാറണമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. പലതവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്ത 1600 ജീവനക്കാരെ പിരിച്ചുവിടാനുളള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News