മുട്ടിയുരുമ്മിയുള്ള സെല്‍ഫി വേണ്ടെന്ന് യേശുദാസ്; 80കളിലെ പെണ്‍കുട്ടികളുടെ അടക്കവും ഒതുക്കവും ഇന്നില്ലെന്നും ഗാനഗന്ധര്‍വന്‍

തിരുവനന്തുപരം: ദേഹത്ത് തൊട്ടുരുമ്മി നിന്ന് സെല്‍ഫി എടുക്കുന്നതിനെ വിമര്‍ശിച്ച് ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ്. കലാകൗമുദിക്ക് വേണ്ടി വിഡി ശെല്‍വരാജ് നടത്തിയ അഭിമുഖത്തിലാണ് യേശുദാസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ പ്രസ്താവന മാതൃഭൂമി ദിനപത്രത്തിലെ കേട്ടതും കേള്‍ക്കേണ്ടതും എന്ന കോളത്തില്‍ വന്നതോടെയാണ് പരാമര്‍ശം വിവാദമായത്.

‘എണ്‍പതുകള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടി വന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ല. അതായിരുന്നു അടക്കവും ഒതുക്കവും. ഇത് കുറ്റപ്പെടുത്തലല്ല. ഇത് എന്റെ ഭാര്യ, മകള്‍ എന്നുപറഞ്ഞ് പരിചയപ്പെടുത്തിയാല്‍ തന്നെയും അവര്‍ അകലം പാലിച്ചിരുന്നു. ഇന്ന് അങ്ങനെയല്ല. സെല്‍ഫി വന്നതോടെ തൊട്ടുരുമ്മിനിന്ന് ഫോട്ടോയെടുക്കണം. അതുപറ്റില്ലെന്ന് ആണിനെയും പെണ്ണിനെയും ഞാന്‍ വിലക്കി. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ ദേഹത്തുരസിയുളള സെല്‍ഫി വേണ്ട.’-യേശുദാസ് പറയുന്നു.

yesudas

നേരത്തെ, സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന യേശുദാസിന്റെ പ്രസ്താവനയും ഏറെ വിവാദമായിരുന്നു. സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുളളവരെ വിഷമിപ്പിക്കരുതെന്നും ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുതെന്നുമായിരുന്നു യേശുദാസ് അന്ന് പറഞ്ഞത്. 2014ല്‍ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഈ ജീന്‍സ് പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here