കുട്ടിക്കാനത്തെ എസ്റ്റേറ്റില്‍ യുവതി മരിച്ചനിലയില്‍; മൃതദേഹം നഗ്നമായ നിലയില്‍; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ എസ്റ്റേറ്റില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. എസ്റ്റേറ്റിലെ ജോലിക്കാരിയും ഒഡീഷ സ്വദേശിനിയുമായ സബിത മാജിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കള്ളിമല തേയിലത്തോട്ടത്തില്‍ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കാപ്പിത്തോട്ടത്തില്‍ ജോലിക്കു പോയ ഭര്‍ത്താവ് കുന്ദന്‍ മാജി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സബിതയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കുന്ദനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പാണ് കുന്ദന്‍ മാജിയും സബിതയും ജോലി തേടി പീരുമേട്ടിലെത്തിയത്.

ഇടുക്കി ജില്ലാ പൊലീസ് മേധാവിയും എറണാകുളം റേഞ്ച് ഐ.ജി: എം.ആര്‍.അജിത് കുമാറും സ്ഥലത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News