മതവാദികളുടെ വായടപ്പിച്ച് ഭാര്യക്കൊപ്പമുള്ള പുതിയ ചിത്രം പോസ്റ്റ് ചെയ്ത് ഷമി; പുതുവത്സരാശംസ നേർന്ന് പ്രണയാർദ്രമായ ചിത്രം

മുംബൈ: മതവാദികളുടെ വായടപ്പിച്ച് ഭാര്യക്കൊപ്പമുള്ള പ്രണയാർദ്രമായ പുതിയ ചിത്രം പോസ്റ്റ് ചെയ്ത് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഭാര്യ ഹസീൻ ജഹാനെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രമാണ് ഷമി കഴിഞ്ഞ ദിവസം പുതുവത്സരാശംസകൾ നേർന്നു കൊണ്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഭാര്യയോടുള്ള പ്രണയം വെളിപ്പെടുത്തുന്ന വാക്കുകളും അടിക്കുറിപ്പായി എഴുതിച്ചേർത്തിട്ടുണ്ട്. ഒരു ഹിന്ദി പ്രണയകവിതാ ശകലമാണ് പുതിയ ചിത്രത്തിനു അടിക്കുറിപ്പായി നൽകിയത്. നേരത്തെ സ്ലീവ്‌ലെസ് ധരിച്ച ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്തതിനു മതവാദികൾ ഷമിയെ കൂട്ടത്തോടെ ആക്രമിച്ചിരുന്നു.

അന്നു വിമർശനം ഉന്നയിച്ചവർക്കുള്ള മറുപടി എന്ന നിലയിലാണ് ഷമി പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. ഭാര്യയോടുള്ള സ്‌നേഹവും സൗഹൃദവും പ്രകടിപ്പിച്ചുകൊണ്ടുള്ള വരികളും ചിത്രത്തിനൊപ്പം ഷമി പോസ്റ്റ് ചെയ്തിട്ടുണ്ട്. മുമ്പ് ഭാര്യയും കുട്ടിയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തതിനായിരുന്നു ഫേസ്ബുക്കിൽ ഷമി ആക്രമിക്കപ്പെട്ടത്. അന്നു ചിത്രത്തിൽ ഹസീൻ ധരിച്ചിരുന്ന സ്ലീവ്‌ലെസ് വസ്ത്രത്തിന്റെ പേരിലായിരുന്നു ആക്രമണം.

Read Also

ഭാര്യയുടെ സ്ലീവ്‌ലെസ് ചിത്രം പോസ്റ്റ് ചെയ്തത് മതവിശ്വാസികളെ ചൊടിപ്പിച്ചു; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഫേസ്ബുക്കില്‍ രൂക്ഷവിമര്‍ശനം

ഇതിനു ചുട്ടമറുപടി നൽകി ഷമി തൊട്ടടുത്ത ദിവസം തന്നെ രംഗത്തെത്തി. ഹസീൻ ജഹാൻ ധരിച്ചിരുന്ന പാശ്ചാത്യ വസ്ത്രം ഇസ്ലാം വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ചീത്ത വിളി ഉണ്ടായിരുന്നത്. ശരിയും തെറ്റും എന്താണെന്നു തനിക്ക് അറിയാം എന്നാണ് ഷമി ഇതിനു മറുപടിയായി പറഞ്ഞത്. മകളും ഭാര്യയും എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്തു ചെയ്യണം എന്തു ചെയ്യരുത് എന്നു തനിക്ക് നല്ലതുപോലെ അറിയാമെന്നും ഷമി മറുപടി നൽകി.

Read Also

മതവാദികളുടെ ആക്രമണത്തിനു മുഹമ്മദ് ഷമി നൽകിയ മറുപടി; ‘ശരിയും തെറ്റും എനിക്കറിയാം’

‘അവളുടെ ശരീരത്തിൽ കാണാൻ പാടില്ലാത്ത ഏതു ഭാഗമാണ് കാണുന്നത്’? ഭാര്യയുടെ വസ്ത്രവിവാദത്തിൽ ഷമിക്കു പിന്തുണയുമായി പിതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News