ധന്‍ബാദ്: അശ്ലീല വീഡിയോ വിവാദത്തില്‍പ്പെട്ട മഹിളാ മോര്‍ച്ച നേതാവ് രാജിവച്ചു. മഹിളാ മോര്‍ച്ചയുടെ ധന്‍ബാദ് ജില്ലാ പ്രസിഡന്റായി ബിജെപി നോമിനേറ്റ് ചെയ്ത ഗീത ദേവി സിംഗാണ് രാജിസമര്‍പ്പിച്ചത്. മുതിര്‍ന്ന ബിജെപി നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് രാജിയെന്ന് ഗീത പ്രതികരിച്ചു.
ആറു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കഴിഞ്ഞദിവസമാണ് യൂട്യൂബിലും സോഷ്യല്‍മീഡിയയിലും പ്രചരിച്ചത്. വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്ന് ഗീതാ ദേവി സമ്മതിച്ചിരുന്നു. തന്റെ മുന്‍ സുഹൃത്തായ സത്യേന്ദ്ര സിന്‍ഹയാണ് വീഡിയോയിലുള്ളതെന്നും തന്നെ ചതിച്ചാണ് ഈ വീഡിയോ തയ്യാറാക്കിയതെന്നും ഗീത പ്രതികരിച്ചു.
വീഡിയോ പ്രചരിപ്പിക്കുന്നതിന് മുന്‍പ് തന്റെ കയ്യില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുക്കാന്‍ സത്യേന്ദ്ര ശ്രമിച്ചെന്നും ഗീത ആരോപിച്ചിരുന്നു. സത്യേന്ദ്ര തന്നെയാണ് വീഡിയോ പുറത്തുവിട്ടതെന്നും ഗീത ആരോപിക്കുന്നു. തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള നീക്കമാണിതെന്നും ഗീത പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here