മുതലയ്‌ക്കൊപ്പം സെൽഫി എടുക്കാനുള്ള ആഗ്രഹം പണി കൊടുത്തു; സെൽഫി എടുക്കുന്നതിനിടെ യുവതിയെ മുതല കടിച്ചു

ബാങ്കോക്ക്: മുതലയ്‌ക്കൊപ്പം സെൽഫി എടുത്ത യുവതിയെ മുതല കടിച്ചു. ബാങ്കോക്കിലെ ഖോയായ് ദേശീയ പാർക്കിലാണ് സംഭവം. ഭർത്താവിനൊപ്പം വിനോദയാത്രയ്‌ക്കെത്തിയ യുവതി മുതലയുടെ പശ്ചാത്തലത്തിൽ സെൽഫി എടുക്കുന്നതിനിടെ കുളത്തിലെ മറ്റൊരു മുതല കടിക്കുകയായിരുന്നു. 41 കാരിയായ ഫ്രഞ്ച് യുവതിയാണ് മുതലയുടെ ആക്രമണത്തിനു ഇരയായത്.

crocod1

പാർക്കിലെത്തിയ യുവതി മുതലയുടെ അടുത്തു നിന്ന് സെൽഫി എടുക്കണമെന്നു ആവശ്യപ്പെട്ടെന്നാണ് പറയപ്പെടുന്നത്. അങ്ങനെ ഭർത്താവിനൊനൊപ്പം മുതലയുടെ അടുത്തു നിന്ന് സെൽഫിയെടുക്കുകയായിരുന്നു. ഇതിനിടെ മുതല യുവതിയുടെ വലതു തുടയിൽ കടിക്കുകയായിരുന്നു. കടിയേറ്റ ഉടൻ യുവതിയെ സുരക്ഷാ ജീവനക്കാർ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സ്ത്രീയുടെ പരിക്ക് ഗുരുതരമല്ലെന്നാണു സൂചന.

Crocod 2

മുതലയുടെ പല്ല് യുവതിയുടെ കാലിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട്. ഇക്കാര്യം ചിത്രങ്ങളിൽ നിന്നു വ്യക്തമാണ്. മുതലക്കുളത്തിലേക്ക് കടക്കരുതെന്ന ബോർഡ് വഴിയരികിൽ സ്ഥാപിച്ചിരുന്നു. യുവതി ഈ നിയമം പാലിച്ചില്ലെന്നാണ് പാർക്ക് അധികൃതർ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News