അനുരാഗ് കശ്യപിന്റെ 2016ലെ പ്രിയസിനിമകളില്‍ കമ്മട്ടിപ്പാടവും; ‘ദംഗല്‍ ഇഷ്ടമാണ്, ദേശീയഗാനം ഒഴികെ’

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ 2016ലെ പ്രിയസിനിമകളുടെ പട്ടികയില്‍ രാജീവ് രവിയുടെ കമ്മട്ടിപ്പാടവും. മലയാളത്തില്‍നിന്ന് ഒരേയൊരു ചിത്രമാണ് അനുരാഗ് പ്രിയചിത്രമായി തെരഞ്ഞെടുത്തിരിക്കുന്നത്. 2016ല്‍ കണ്ട 12 സിനിമകളുടെ പട്ടികയാണ് അനുരാഗ് തയ്യാറാക്കിയിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ പലതും നേരത്തെ റിലീസ് ചെയ്തതാണ്, എന്നാല്‍ അനുരാഗ് കണ്ടത് 2016ലാണെന്ന് മാത്രം.

അനുരാഗ് കശ്യപിന്റെ പ്രിയസിനിമകളുടെ പട്ടിക ഇങ്ങനെ:

1. ചൗത്തി കൂട്ട് (പഞ്ചാബി)
2. ഗുഡ്ഗാവ്
3. കമ്മട്ടിപ്പാടം
4. കപൂര്‍ ആന്റ് സണ്‍സ്
5. സയ്‌രാത്ത്
6. ഗോള്‍ഡ് ലാഡന്‍ ഷീപ്പ് ആന്റ് ദ് സേക്രഡ് മൗണ്ടന്‍ (പഹാരി ഭാഷാചിത്രം)
7. അലിഗഡ്
8. പാര്‍ച്ച്ഡ്
9. ഉഡ്താ പഞ്ചാബ്
10. ദംഗല്‍ (ദേശീയഗാനം ഒഴികെ)
11. ബുഡിയാ സിംഗ്
12. പ്ലാസിബോ (ഡോക്യുമെന്ററി)

പ്രേക്ഷക ശ്രദ്ധ നേടിയ വെയ്റ്റിംഗ്, ഫോബിയ, ഐലന്‍ഡ് സിറ്റി, ബോളിവുഡ് ഡയറീസ്, ജുഗ്‌നി തുടങ്ങിയ ചിത്രങ്ങള്‍ കണ്ടിട്ടില്ലെന്നും അനുരാഗ് പറയുന്നു. 2016ലെ മികച്ച നടനായി മനോജ് ബാജ്‌പേയിയെയും നടിയായ അലിയ ഭട്ടിനെയും അദേഹം തെരഞ്ഞെടുത്തു. ദംഗലിലെ പെണ്‍കുട്ടികളുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും അനുരാഗ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here