ആര്‍സിസി ഡോക്ടര്‍മാര്‍ സമരത്തില്‍; ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവര്‍ രാജിക്കത്ത് നല്‍കി; അനാവശ്യസമരമെന്ന് ആരോഗ്യ സെക്രട്ടറി

തിരുവനന്തപുരം: തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ സമരത്തില്‍. അര്‍ബുദ രോഗങ്ങള്‍ക്കുള്ള ചികിത്സ നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടു വന്നതില്‍ പ്രതിഷേധിച്ചാണ് സമരം.

സമരത്തിന്റെ ഭാഗമായി ആര്‍സിസിയുടെ സൂപ്രണ്ട് അടക്കമുള്ള മുതിര്‍ന്ന ഡോക്ടര്‍മാരും രാജിപ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് താന്‍ രാജിക്കത്ത് നല്‍കിയെന്നും വ്യക്തിപരമായ കാരണത്താലാണ് ഇതെന്നും സൂപ്രണ്ട് അറിയിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട്, റേഡിയോളജി, ഓങ്കോളജി വകുപ്പ് മേധാവികള്‍, റിവ്യു ബോര്‍ഡ് അംഗങ്ങള്‍ എന്നിവരടക്കമുളളവരാണ് രാജിക്കത്ത് നല്‍കിയത്. സമരത്തിലാണെങ്കിലും രോഗികളെ ബുദ്ധിമുട്ടിക്കില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

അതേസമയം, ആവശ്യമില്ലാത്ത പ്രതിഷേധമാണിതെന്നും ഉത്തരവില്‍ പിന്‍വലിക്കില്ലെന്നും ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ അറിയിച്ചു. ഓങ്കോളജിസ്റ്റുകളെ നിയമിക്കണമെന്നത് അടക്കമുളള ഉത്തരവുകള്‍ ഇന്നുമുതലായിരുന്നു നടപ്പാക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News