പുതുവര്‍ഷദിനത്തില്‍ ലൈംഗികാതിക്രമത്തിനിരയായത് നൂറോളം പെണ്‍കുട്ടികള്‍; യുവാക്കളുടെ തെമ്മാടിത്തരം മദ്യലഹരിയില്‍; ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് ബംഗളൂരു മിറര്‍

ബംഗളുരു: പുതുവര്‍ഷരാവില്‍ ബംഗളൂരു നഗരത്തില്‍ ലൈംഗികാതിക്രമത്തിനിരയായത് നൂറോളം പെണ്‍കുട്ടികള്‍. അശ്ലീലം പറഞ്ഞും സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചുമാണ് യുവാക്കളുടെ കൂട്ടം പെണ്‍കുട്ടികളെ അപമാനിച്ചത്.

Bengaluru-1

ബംഗളുരുവിലെ എംജി റോഡ്, ബ്രിഗ്രേഡ് റോഡ് എന്നിവിടങ്ങളില്‍ നടന്ന ആഘോഷ പരിപാടിക്കിടെയാണ് യുവതികള്‍ക്ക് ഇത്തരമൊരു അനുഭവം. ബംഗളൂരു മിറര്‍ ദിനപത്രമാണ് സംഭവത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

1500ഓളം പൊലീസുകാര്‍ സ്ഥലത്ത് നിലകൊള്ളുമ്പോഴായിരുന്നു അക്രമങ്ങളുടെ പരമ്പര. പല സംഭവങ്ങളും നടക്കുമ്പോള്‍ പൊലീസുകാര്‍ കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും മദ്യലഹരിയില്‍ യുവാക്കള്‍ സ്ത്രീകളോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് പൊലീസുകാര്‍ സമ്മതിക്കുന്നുണ്ട്.

Bengaluru-2

സംഭവത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഒരു പുരുഷന്‍ തന്റെ മാറിടത്തില്‍ കടന്നു പിടിക്കാന്‍ ശ്രമിച്ച അനുഭവത്തെ ചൈതാലി വാസ്‌നിക് എന്ന സ്ത്രീ ഫേസ്ബുക്കിലൂടെ പറയുന്നു. ഒറ്റയ്ക്ക് എത്തിയവരാണ് അതിക്രമങ്ങള്‍ക്ക് ഇരയായവരില്‍ അധികവും.

Bengaluru-4

Bengaluru-5

Bengaluru-6

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here