‘സുരേന്ദ്രാ.. നിന്റെ ഗീര്‍വാണങ്ങള്‍ കേട്ട ജനങ്ങള്‍ എവിടെയും പോയിട്ടില്ല’; തുഗ്ലക്കിന്റെ കവല പ്രസംഗത്തിന് ശേഷം ഒറ്റ സംഘിയേയും പുറത്തുകാണാനില്ല: പരിഹാസവുമായി ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന്

തിരുവനന്തപുരം: നോട്ടുഅസാധുവാക്കലിന്റെ അമ്പത് ദിവസത്തെ സമയപരിധി കഴിഞ്ഞാല്‍ പെട്രോള്‍ വില 50 രൂപയാകുമെന്ന് അവകാശപ്പെട്ട ബിജെപി നേതാവ് കെ. സുരേന്ദ്രനെ പരിഹസിച്ച് ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന്.

മോദിയുടെ പ്രസംഗത്തിന് ശേഷം ജനുവരി ഒന്നു മുതല്‍ പെട്രോളിന്റെ വില അമ്പത് രൂപയിലെത്തും നോക്കിക്കോ എന്ന സുരേന്ദ്രന്റെ വീരവാദത്തെ കണക്കിന് പരിഹസിച്ചാണ് ബഷീറിന്റെ പോസ്റ്റ്. സുരേന്ദ്രന്റെ ഗീര്‍വാണങ്ങള്‍ കേട്ട ജനങ്ങള്‍ എവിടെയും പോയിട്ടില്ലെന്നും സുരേന്ദ്രനൊന്ന് പുറത്തിറങ്ങി വരണമെന്നും പോസ്റ്റിലൂടെ ബഷീര്‍ പരിഹസിക്കുന്നു. തുഗ്ലക്കിന്റെ കവല പ്രസംഗത്തിന് ശേഷം സുരേന്ദ്രനെ മാത്രമല്ല, ഒരൊറ്റ സംഘിയേയും പുറത്ത് കാണാനില്ലെന്നും ബഷീര്‍ പറയുന്നു.

സുരേന്ദ്രാ.. പുറത്തിറങ്ങി വാ…

‘എന്തിനാണ് നിങ്ങളിങ്ങനെ ഒച്ച വെക്കുന്നത്. മോദിജി പറഞ്ഞ അമ്പത് ദിവസം കാത്തിരിക്കാനുള്ള ക്ഷമ കാണിക്കൂ.. വലിയ മാറ്റങ്ങള്‍ ഈ രാജ്യത്ത് ഉണ്ടാകും. അതൊക്കെ അമ്പത് ദിവസങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് തന്നെ കാണാന്‍ പറ്റും. ജനുവരി ഒന്നിന് പെട്രോളിന്റെ വില അമ്പത് രൂപയിലെത്തും. നോക്കിക്കോ.. അപ്പോഴും നിങ്ങള്‍ ഇവിടെയൊക്കെ തന്നെ കാണണം.’ ഏതാണ്ട് ഇങ്ങനെയൊരു വാചകം കെ. സുരേന്ദ്രന്‍ ഒരു ടിവി ചര്‍ച്ചയില്‍ പറഞ്ഞതായി ഓര്‍ക്കുന്നുണ്ട്. (ഓര്‍മയില്‍ നിന്ന് എഴുതുന്നതാണ്. ചെറിയ മാറ്റങ്ങളുണ്ടാകാം)

സുരേന്ദ്രാ.. നിന്റെ ഗീര്‍വാണങ്ങള്‍ കേട്ട ജനങ്ങള്‍ എവിടെയും പോയിട്ടില്ല. ഇവിടെയൊക്കെത്തന്നെയുണ്ട്.. നീയൊന്ന് പുറത്തിറങ്ങി വാ…
തുഗ്ലക്കിന്റെ കവല പ്രസംഗത്തിന് ശേഷം സുരേന്ദ്രനെ മാത്രമല്ല, ഒരൊറ്റ സംഘിയേയും പുറത്ത് കാണാനില്ല.. പുറത്തിറങ്ങി വാ മക്കളേ… നിങ്ങളെ ആരും പച്ചയ്ക്ക് കത്തിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News