മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ കേസ് ഇന്നു കോടതി പരിഗണിക്കും; ത്വരിതാന്വേഷണം ആരംഭിച്ചതായി വിജിലൻസ് അറിയിക്കും

തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ വിജിലൻസ് കേസ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്നു പരിഗണിക്കും. തോട്ടണ്ടി വാങ്ങിയതിൽ നഷ്ടമുണ്ടെന്നു നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസിൽ മന്ത്രിക്കെതിരെ ത്വരിതാന്വേഷണം ആരംഭിച്ചതായി വിജലൻസ് അഭിഭാഷകൻ ചൂണ്ടിക്കാട്ടും. ഇന്നലെയാണ് കേസിൽ മന്ത്രിക്കെതിരെ വിജിലൻസ് ത്വരിതാന്വേഷണം ആരംഭിച്ചത്. ആഭ്യന്തര വിപണിയിൽ നിന്ന് തോട്ടണ്ടി വാങ്ങിയതു വഴി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നഷ്ടമുണ്ടായി എന്നാണ് പരാതിക്കാരനായ അഡ്വ.റഹീമിന്റെ ആരോപണം.

തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ 10.34 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയിരുന്നത്. പരാതിയിൽ വിജിലൻസ് ഡയറക്ടറാണ് ത്വരിതാന്വേഷണത്തിനു ഉത്തരവിട്ടത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അന്വേഷണത്തിലൂടെ സത്യം വെളിപ്പെടുമെന്നും മേഴ്‌സിക്കുട്ടിയമ്മ പീപ്പിൾ ടിവിയോട് പറഞ്ഞു. തനിക്ക് യാതൊന്നും ഒളിക്കാനില്ലെന്നും അവർ പറഞ്ഞു.

മുൻ കാപെക്‌സ് ചെയർമാനുമായ തുളസീധരകുറുപ്പ്, കാപെക്‌സ്, കശുവണ്ടി കോർപ്പറേഷൻ എംഡിമാർ എന്നിവരടക്കം 9 പേർക്കെതിരെയാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here