ശ്രീനഗർ: കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഹരിതാർ തർസു പ്രദേശത്താണ് ഏറ്റുമുട്ടൽ അരങ്ങേറിയത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. രണ്ടു ഭീകരർ ഇപ്പോഴും ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. പുലർച്ചെ 3 മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
കൊല്ലപ്പെട്ട ഭീകരനിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയും അതിർത്തിയിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ബന്ദിപ്പോർ ജില്ലയിലെ ഷാഗണ്ഡ് ഗ്രാമത്തിലാണ് ഭീകരരും സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായത്. അന്നു രണ്ടു സൈനികർക്കു പരുക്കേറ്റിരുന്നു. ബാരാമുള്ള സ്ഥിരമായി ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ കേന്ദ്രമായി മാറിയിട്ടുണ്ട്. ഇവിടെ സ്ഥിരമായി ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here