പ്രശസ്ത വയലിൻ വിദ്വാൻ ആയിരുന്ന എം.എസ് ഗോപാലകൃഷ്ണന്റെ ചരമവാർഷിക ദിനം. 1931 ജൂൺ 10നു തമിഴ്‌നാട്ടിലെ മൈലാപ്പൂരിലാണ് അദ്ദേഹം ജനിച്ചത്. കർണാടക-ഹിന്ദുസ്ഥാനി ശൈലികളിൽ ഒരുപോലെ വൈദഗ്ധ്യം നേടിയ ആളായിരുന്നു എം.എസ് ഗോപാലകൃഷ്ണൻ. ലാൽഗുഡി ജയരാമൻ, ടി.എൻ കൃഷ്ണൻ, എം.എസ് ഗോപാലകൃഷ്ണൻ എന്നിവർ ‘വയലിൻ ത്രയങ്ങൾ’ എന്ന് അറിയപ്പെട്ടിരുന്നു.
എട്ടാം വയസ്സിൽ അച്ഛനോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. വയലിൻ വാദ്യരംഗത്ത് നിരന്തരം പരീക്ഷണങ്ങൾക്ക് തയ്യാറായ ഗോപാലകൃഷ്ണന്റെ വയലിനിലെ പറവൂർ ശൈലി അദ്ദേഹത്തിന് സംഗീതലോകത്ത് ഏറെ ആരാധകരെ നേടിക്കൊടുത്തു. പലുസ്‌കർ, ഓംകാർനാഥ് ഠാകൂർ തുടങ്ങി നിരവധി പ്രഗല്ഭരുമായി പങ്കുചേർന്ന് ഗോപാലകൃഷ്ണൻ സംഗീതപരിപാടികൾ നടത്തിയിട്ടുണ്ട്.വിദേശത്തും അനേകം പരിപാടികൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
1979-ൽ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും 1982-ൽ സംഗീത നാടക അക്കാദമി പുരസ്‌കാരവും നേടി. 1975-ൽ പത്മശ്രീ, 1998-ൽ സംഗീത കലാനിധി പുരസ്‌കാരം 2007-ൽ കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പ് എന്നിവയും നേടി. 2012-ൽ രാജ്യം പത്മഭൂഷൺ നൽകിയും ആദരിച്ചു.
Get real time update about this post categories directly on your device, subscribe now.