കാസര്‍ഗോട്ട് ഹര്‍ത്താലിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; സിപിഐഎം ഓഫീസ് തകര്‍ത്തു; സഹകരണ ബാങ്കിന് നേരെയും കല്ലേറ്

കാസര്‍ഗോഡ്: കാസര്‍ഗോട്ട് ഹര്‍ത്താലിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കല്ലും കുറുവടിയുമായി എത്തിയ ബിജെപിപ്രവര്‍ത്തകര്‍ സിപിഐഎം കാസര്‍കോഡ് ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തു.

ചീമേനിയില്‍ സര്‍വീസ് സഹകരണ ബാങ്കിന് നേരെയും കല്ലേറ് നടത്തി. ബാങ്കിന്റെ ജനല്‍ചില്ലുകളും തകര്‍ത്തു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ബിജെപി സംസ്ഥാന നേതാക്കളായ കെ.സുരേന്ദ്രന്‍, കെപി ശ്രീശന്‍, ജില്ല നേതാവ് കെ ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമണം.

ഇന്നലെ ചീമേനി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ചെറുവത്തൂരില്‍ അഴിഞ്ഞാടിയ ബിജെപിക്കാരെ കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് പൊലീസ് പിരിച്ചുവിട്ടത്. റോഡരികില്‍ നിന്നവര്‍ക്കു നേരെയുണ്ടായ കല്ലേറില്‍ ചുമട്ടുതൊഴിലാളികളായ സി സുബിന്‍ (27), കെ ചന്ദ്രന്‍ (35) എന്നിവര്‍ക്ക് സാരമായി പരുക്കേറ്റിരുന്നു. സംഭവത്തില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഹര്‍ത്താല്‍ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News