സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം മൂന്നുദിവസങ്ങളിലായി തിരുവനന്തപുരത്ത്; സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ ചർച്ചയാകും

തിരുവനന്തപുരം: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഈമാസം മൂന്നു ദിവസങ്ങളിലായി തിരുവനന്തപുരത്തു ചേരും. രാജ്യത്തിന്റെ വിവിധി ഭാഗങ്ങളിൽ നിന്നുള്ള മുഴുവൻ കേന്ദ്രകമ്മിറ്റി അംഗങ്ങളും യോഗത്തിനെത്തുമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇവർക്ക് താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ അടവുനയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്. യുപി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ആദ്യമായാണ് തിരുവനന്തപുരത്ത് പാർട്ടി കേന്ദ്രകമ്മിറ്റി ചേരുന്നത്. ഇതിനു മുമ്പ് കൊച്ചിയിലും കോഴിക്കോട്ടും നടന്നിട്ടുണ്ട്. പാർട്ടി സ്‌പെഷ്യൽ സമ്മേളനവും പാർട്ടി കോൺഗ്രസും തിരുവനന്തപുരത്തു നടന്നിട്ടുണ്ട്. പക്ഷേ കേന്ദ്രകമ്മിറ്റി നടന്നിട്ടില്ല. പൊളിറ്റ്ബ്യൂറോയും ഇതോടൊപ്പം തിരുവനന്തപുരത്തു തന്നെ ചേരുമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News