റോസ് വാലി തട്ടിപ്പുക്കേസില്‍ രണ്ടാമത്തെ തൃണമൂല്‍ എംപിയും അറസ്റ്റില്‍: സിബിഐ പിടികൂടിയത് സുധീപ് ബന്ദോപാധ്യായയെ

കൊല്‍ക്കത്ത: റോസ് വാലി ചിട്ടിത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും അറസ്റ്റില്‍. സുധീപ് ബന്ദോപാധ്യായെയാണ് കൊല്‍ക്കത്തയില്‍ സിബിഐ അറസ്റ്റ് ചെയ്തത്. ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയശേഷമാണ് സുധീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.


കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച തൃണമൂല്‍ കോണ്‍ഗ്രസിലെ മറ്റൊരു എംപിയായ തപസ് പാലിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. റോസ് വാലി ചിട്ടി കമ്പനിയുടെ ഡയറക്ടറായിരുന്ന തപസ് പാല്‍ ഇടപാടുകാരില്‍നിന്നായി 17,000 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News