ഓണ്‍ലൈന്‍ ടാക്‌സി സേവനത്തെ അനുകൂലിച്ച് ഹൈക്കോടതി; പ്രധാന നഗരങ്ങളില്‍ അനുമതി നല്‍കുന്നത് പരിഗണിക്കണം; എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി : ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനെ അനുകൂലിച്ച് ഹൈക്കോടതി. പ്രധാന നഗരങ്ങളിലെല്ലാം ഓണ്‍ലൈന്‍ ടാക്‌സി അനുവദിക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ഓണ്‍ലൈന്‍ വഴി ബുക്കിംഗ് നടത്തുകയും സര്‍വീസ് ലഭ്യമാക്കുകയും ചെയ്യുന്ന ചില കമ്പനികള്‍ പ്രധാന നഗരങ്ങളില്‍ സജീവമാണ്. സര്‍വീസ് നടത്തുന്ന ടാക്‌സികള്‍ക്കെതിരെ പരമ്പരാഗത ടാക്‌സി തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. പലയിടങ്ങളിലും സുരക്ഷാ പ്രശ്‌നങ്ങളുമുണ്ടായി. ഇതേത്തുടര്‍ന്നാണ് ഒരു ഡ്രൈവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ സുരക്ഷ നിരീക്ഷിക്കുന്നതിനായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News