മാണിക്കെതിരായ അഴിമതിക്കേസുകള്‍ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും; നടക്കുന്നത് അന്വേഷണ റിപ്പോര്‍ട്ടിന്‍മേലുള്ള എതിര്‍വാദം

തിരുവനന്തപുരം: മുന്‍മന്ത്രി കെ.എം മാണിക്കെതിരായ മൂന്നു അഴിമതിക്കേസുകള്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമൂഹ വിവാഹം നടത്തിയത് കൈക്കൂലി പണം കൊണ്ടാണെന്ന് ആരോപണം, കെഎസ്എഫ്ഇ നിയമനങ്ങളിലെ ക്രമക്കേടുകള്‍, കോടതികളികളില്‍ ഗവ. പ്ലീഡര്‍മാരെയും നോട്ടറിമാരെയും നിയമിച്ചതിലെ ക്രമക്കേട് എന്നിവ സംബന്ധിച്ച കേസുകളാണ് കോടതി പരിഗണിക്കുന്നത്.

കേസുകളുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേലുള്ള എതിര്‍വാദമാണ് ഇന്ന് നടക്കുക. പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസിന്റെ പരാതിയില്‍ കഴിഞ്ഞ സെപ്തംബറിലാണ് കോടതി കേസുകളില്‍ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News