ദില്ലി: എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ക്യൂ നില്‍ക്കുന്നവരെ ക്രൂരമായി പരിഹസിച്ച് ബിജെപി എംപി മനോജ് തിവാരി. എംപിയുടെ പരിഹാസം കേട്ട് പൊട്ടിച്ചിരിക്കുന്ന ബിജെപി നേതാക്കളുടെ വീഡിയോ ബിഎസ്പിയാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്.
‘ഞാന്‍ എടിഎമ്മിനു മുമ്പില്‍ ക്യൂ നില്‍ക്കുന്നവരുടെ അടുത്തേക്ക് പോയപ്പോള്‍ അവര്‍ പറഞ്ഞു, ഞങ്ങള്‍ ബുദ്ധിമുട്ടിലാണ്. അപ്പോള്‍ ഞാനവര്‍ക്ക് ഒരു ദേശസ്‌നേഹ ഗാനം ചൊല്ലിക്കൊടുത്തു. നിങ്ങള്‍ ദേശസ്‌നേഹികളാണെന്നും നിങ്ങളുടെ സഹനം രാജ്യത്തിനു വേണ്ടിയാണെന്നും ഞാന്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ ക്യൂവില്‍ തുടരാം എന്ന് പറഞ്ഞു കൊണ്ട് ദേശസ്‌നേഹ ഗാനം ആലപിക്കുകയും ഉയര്‍ന്ന് ചിരിക്കുകയും ചെയ്തു.’
ദില്ലി ബിജെപി അധ്യക്ഷന്‍ കൂടിയാണ് മനോജ് തിവാരി. ബോജ്പൂരി സിനിമാരംഗത്തെ പ്രശസ്തനായ മനോജ് തിവാരി അടുത്തിടയാണ് അധ്യക്ഷനായി ചുമതലയേറ്റത്. ഇയാളുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here