ചരിത്രമെഴുതി കൈരളി ടിവിയിലെ ജനപ്രിയ പരമ്പര ‘കാര്യം നിസാരം’; കൂട്ടായ്മയുടെ വിജയമാണിതെന്ന് സംവിധായകന്‍ ഉണ്ണി ചെറിയാന്‍

തിരുവനന്തപുരം: 1,000 എപ്പിസോഡുകള്‍ പിന്നിട്ട് ചരിത്രമെഴുതി കൈരളി ടിവിയിലെ ജനപ്രിയ പരമ്പര കാര്യം നിസാരം. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായാണ് വ്യത്യസ്ത ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി അവതരിപ്പിക്കുന്ന ഒരു പരമ്പര 1,000 അധ്യായങ്ങള്‍ പിന്നിടുന്നത്. കുടുംബപശ്ചാത്തലത്തില്‍ ഹാസ്യാത്മകമായി കഥ പറയുന്ന കാര്യം നിസാരം സംവിധാനം ചെയ്യുന്നത് ഉണ്ണി ചെറിയാനാണ്.

കെ. മോഹനകൃഷ്ണനും സത്യഭാമയും ഉത്തമനുമെല്ലാം മലയാളികളുടെ ഹൃദയത്തിലിടം നേടിയപ്പോള്‍ ‘കാര്യം നിസ്സാരം’ പുതിയ ചരിത്രം കുറിക്കുകയാണ്. ഓരോ ദിവസവും ആനുകാലികമായ വ്യത്യസ്തവിഷയങ്ങളെ കുടുംബപശ്ചാത്തലത്തില്‍ നര്‍മ്മം ചാലിച്ച് അവതരിപ്പിച്ച് 1,000 അധ്യായങ്ങള്‍ പിന്നിടുകയാണ് ഈ ജനപ്രിയ പരമ്പര.

തങ്ങളെ പ്രേക്ഷകര്‍ നിറഞ്ഞ മനസോടെ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന അനീഷ് രവിയും അനു ജോസഫും കിഷോറും. കൂട്ടായ്മയുടെ വിജയമാണിതെന്ന് കാര്യം നിസാരത്തിന്റെ രചയിതാവും സംവിധായകനുമായ ഉണ്ണി ചെറിയാന്‍ പറയുന്നു.

2012 ഒക്ടോബര്‍ ഒന്നിനാണ് കൈരളി ടിവിയില്‍ കാര്യം നിസാരം സംപ്രേഷണമാരംഭിച്ചത്. പിഎംഐ പ്രോഡക്ഷന്‍സ് നിര്‍മിക്കുന്ന പരമ്പരയുടെ ചായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബുരാജാണ്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി ഒമ്പതിനാണ് കാര്യം നിസാരം സംപ്രേഷണം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News